2000 പേര്‍ക്ക് ബിരിയാണിയുണ്ടാക്കുന്നത് കണ്ട് മാര്‍ക്ക് വിന്‍സ്, രുചി അറിഞ്ഞത് റോഡില്‍ നിന്ന്; വിമര്‍ശനം

കണ്ണൂരിലെ ഒരു വീടിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ എത്തിയാണ് അദ്ദേഹം ബിരിയാണി രുചി അറിഞ്ഞത്
2000 പേര്‍ക്ക് ബിരിയാണിയുണ്ടാക്കുന്നത് കണ്ട് മാര്‍ക്ക് വിന്‍സ്, രുചി അറിഞ്ഞത് റോഡില്‍ നിന്ന്; വിമര്‍ശനം
Updated on
1 min read

ലോകപ്രശസ്തനായ ഫുഡ് വ്‌ലോഗറാണ് മാര്‍ക്ക് വിന്‍സ്. ലോകത്തിലെ വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്ത് വ്യത്യസ്ത രുചികള്‍ പരിചയപ്പെടുത്തുന്ന മാര്‍ക്കിന് ആരാധകര്‍ ഏറെയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വ്‌ളോഗ് കേരളാ സ്‌പെഷല്‍ മലബാര്‍ ചിക്കന്‍ ബിരിയാണിയാണ്. കണ്ണൂരിലെ ഒരു വീടിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ എത്തിയാണ് അദ്ദേഹം ബിരിയാണി രുചി അറിഞ്ഞത്. 

2000 പേര്‍ക്കുള്ള ബിരിയാണി തയാറാക്കുന്നതും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളിയായ ഫുഡ് വ്‌ളോഗര്‍ എബിന്‍ ജോസും മാര്‍ക്കിനൊപ്പമുണ്ട്. ബിരിയാണി മാത്രമല്ല, ചിക്കന്‍ പാര്‍ട്‌സ് കറിയും, മുട്ടഅപ്പവും പായസവുമെല്ലാം ആസ്വദിച്ചാണ് മാര്‍ക്ക് മടങ്ങിയത്. എല്ലാ ഭക്ഷണവും മാര്‍ക്കിന്റെ മനസു കീഴടക്കുന്നുണ്ട്. പ്രത്യേകിച്ച് മലബാര്‍ ബിരിയാണ്. ബിരിയാണിയുണ്ടാക്കിയ സലിമിക്കയെ പുകഴ്ത്താനും അദ്ദേഹം മറന്നില്ല.  

വിഡിയോയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നതിനൊപ്പം വിമര്‍ശനവും ഉയരുന്നുണ്ട്. റോഡില്‍ നിന്നാണ് മാര്‍ക്കും എബിനും ബിരിയാണി രുചിയ്ക്കുന്നത്. വിഡിയോയ്ക്ക് താഴെ നിരവധി അഭിപ്രായങ്ങളാണ് ഇതിനെക്കുറിച്ച് വരുന്നത്. അദ്ദേഹത്തിന് ഒരു കസേര കൊടുക്കാമായിരുന്നു എന്നാണ് ഭൂരിഭാഗം പേരുടേയും കമന്റ്. ലോകം കാണുന്നൊരു യൂട്യൂബറെ വേണ്ട രീതിയില്‍ ആതിഥ്യമര്യദ നല്‍കി പരിഗണിച്ചില്ല എന്ന അഭിപ്രായമാണ് വിഡിയോയ്ക്കാ താഴെ വന്നിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com