

ജോലിയും വീട്ടുകാര്യങ്ങളുമൊക്കെ ഒന്നിച്ചുകൊണ്ടുപോകണമെങ്കില്‍ കുറച്ചൊക്കെ പ്ലാനിങ് വേണം. ഇതില്‍ പലരും പരീക്ഷിക്കുന്ന ഒന്നാണ് പാചകത്തിലെ ചില ക്രമീകരണങ്ങള്‍. കുറച്ച് ദിവസത്തേക്കുള്ള ഭക്ഷണം ഒന്നിച്ച് തയ്യാറാക്കിവയ്ക്കുന്ന രീതിയാണ് കൂടുതല്‍ പേരും ചെയ്യുന്നത്. നേരത്തെ തയ്യാറാക്കിവെക്കുമ്പോള്‍ എന്ത് കഴിക്കും എന്നോര്‍ത്തുള്ള ആശങ്കയും ഒഴിവാക്കാം. പക്ഷെ, ഒന്നിച്ചുള്ള പാചകമാകുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം...
► ചില വിഭവങ്ങള്‍ പെട്ടെന്ന് കേടാകുന്നവയാണ് ചിലതാണെങ്കില്‍ കുറച്ച് ദിവസങ്ങളെങ്കിലും കേടുകൂടാതിരിക്കും. ഉദ്ദാഹരണത്തിന് പരിപ്പുകറി പെട്ടെന്ന് മോശമാകും അതേസമയം, രസം, മോരുകറി എന്നിവയൊക്കെ ഒരുപാട് ദിവസം ഉപയോഗിക്കാവുന്നവയാണ്. അതുകൊണ്ട് പാചകം ചെയ്തവയില്‍ പെട്ടെന്ന് കേടാകുന്നവ ആദ്യം ഉപയോഗിച്ച് തീര്‍ക്കണം. ഇതനുസരിച്ച് വേണം എന്തെല്ലാമാണ് തയ്യാറാക്കേണ്ടതെന്ന് പ്ലാന്‍ ചെയ്യാന്‍.
► നേരത്തെ തയ്യാറാക്കുന്നതുകൊണ്ട് മാത്രം കാര്യമില്ല, അത് എങ്ങനെ സ്റ്റോര്‍ ചെയ്യുന്നു എന്നതനുസരിച്ചിരിക്കും ഗുണനിലവാരം. വായു കയറാത്ത വൃത്തിയുള്ള പാത്രങ്ങളില്‍ വേണം ഭക്ഷണവിഭവങ്ങള്‍ സൂക്ഷിക്കാന്‍. ഇതിനായി എയര്‍ടൈറ്റായിട്ടുള്ള കുറച്ച് പാത്രങ്ങള്‍ കരുതണം.
► പാചകം ചെയ്ത ഭക്ഷണം പല തവണ ചൂടാക്കുന്നത് നല്ലതല്ല. ഇതൊഴിവാക്കാന്‍ വിഭവങ്ങള്‍ ചെറിയ അളവുകളാക്കി പല പാത്രങ്ങളില്‍ സൂക്ഷിക്കാം. ആവശ്യാനുസരണം ഇതെടുത്ത് ചൂടാക്കി കഴിക്കാം.
► ഫ്രിഡ്ജില്‍ നിന്ന് എടുത്തയുടന്‍ ചൂടാക്കരുത് എന്ന് പറയുന്നതുപോലെ തന്നെ പ്രധാനമാണ് ചൂടോടെ വിഭവങ്ങളൊന്നും ഫ്രിഡ്ജില്‍ അടച്ചുവയ്ക്കരുതെന്നതും. പാചകം ചെയ്തവയെല്ലാം റൂം ടെംപറേച്ചറില്‍ എത്തിയതിന് ശേഷം മാത്രമേ അടച്ച് ഫ്രിഡിലേക്ക് വയ്ക്കാവൂ.
► കൂടുതല്‍ എളുപ്പമാക്കാന്‍ വിഭവത്തിന്റെ പേരും ഏത് ദിവസം കഴിക്കാനുള്ളതാണെന്നും എഴുതി സൂക്ഷിക്കുന്നതും നല്ലതാണ്. ഇതിനായി പ്രത്യേകം തയ്യാറാക്കുന്ന ഒരു ലിസ്റ്റ് സൂക്ഷിക്കാം. അല്ലെങ്കില്‍ ഭക്ഷണം സൂക്ഷിക്കുന്ന പാത്രത്തിന് മുകളില്‍ ഒരു പേപ്പറില്‍ എഴുതി ഒട്ടിക്കുകയും ചെയ്യാം.
► കറികളെല്ലാം ഇത്തരത്തില്‍ നേരത്തെ തയ്യാറാക്കി വയ്ക്കുമെങ്കിലും ചോറ് ഇങ്ങനെ ചെയ്യുന്നത് നല്ലതല്ല. ചോറ് പെട്ടെന്ന് കേടാകും. അതുകൊണ്ട്, ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
