ജീവനുള്ള പെന്‍ഗ്വിനെയും ഒരു പാമ്പിനെയും വേണം, ഫ്രാന്‍സിലേക്ക് ഒരു യാത്ര; സാന്റാക്ലോസിനോട് ഒന്‍പതുവയസുകാരി ആവശ്യപ്പെട്ടിരിക്കുന്നത് ഈ 12 കൂട്ടങ്ങള്‍; വൈറലായി കത്ത് 

കോവിഡ് കാലം പ്രമാണിച്ച് സാനിറ്റൈസര്‍ വരെ ഈ ഒന്‍പതുവയസുകാരിയുടെ നീണ്ട ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്
സാന്റാക്ലോസ്/ ചിത്രം: ട്വിറ്റര്‍
സാന്റാക്ലോസ്/ ചിത്രം: ട്വിറ്റര്‍
Updated on
1 min read


ക്രിസ്മസ് പ്രമാണിച്ച് സാന്റാക്ലോസിനോട് സമ്മാനങ്ങള്‍ ആവശ്യപ്പെട്ട് ഒന്‍പതുവയസുകാരി എഴുതിയ കത്ത് ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. ഫ്രാന്‍സിലേക്ക് ഒരു യാത്ര മുതല്‍ ജീവനുള്ള പെന്‍ഗ്വിന്‍, ഐഫോണ്‍, പുത്തന്‍ മോഡല്‍ കംപ്യൂട്ടര്‍ എന്നിങ്ങനെ നീളുന്നതാണ് ലിസ്റ്റ്. കാര്യം താന്‍ ഈ വര്‍ഷം അത്ര നല്ല കുട്ടിയൊന്നും ആയിരുന്നില്ലെങ്കിലും ഗിഫ്റ്റ് കിട്ടാന്‍ ആഗ്രഹമുണ്ടെന്നാണ് കുട്ടി കത്തില്‍ എഴതിയിരിക്കുന്നത്. 

തനിക്ക് ആവശ്യമുള്ള 12 കാര്യങ്ങളാണ് പെണ്‍കുട്ടി കത്തില്‍ ചോദിച്ചിരിക്കുന്നത്. അതില്‍ ഏതെങ്കിലും സാന്റയുടെ കൈവശം ഉണ്ടെങ്കില്‍ ബോക്‌സില്‍ അടയാളപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ലിസ്റ്റിലെ ഏറ്റവും വിചിത്രമായ ആവശ്യം ഒരു പാമ്പിനെ വേണമെന്നതാണ്. കോവിഡ് കാലം പ്രമാണിച്ച് സാനിറ്റൈസര്‍ വരെ ഈ ഒന്‍പതുവയസുകാരിയുടെ നീണ്ട ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com