മതമല്ല, മനുഷ്യത്വമാണ് കാര്യം; വധുവിന്റെ കൈപിടിച്ച് വരന് നല്‍കി വൈദികന്‍

ഒരു വയസ്സുള്ളപ്പോഴാണ് ശ്രീക്കുട്ടി ആശ്രമത്തിലെത്തിയത്.
A Catholic priest takes the paternal role to perform the Kanyadan ritual for an orphan bride
A Catholic priest takes the paternal role to perform the Kanyadan ritual for an orphan bridescreen grab
Updated on
1 min read

കോട്ടയം: ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിന് വധുവിന്റെ കൈപിടിച്ച് വരന് നല്‍കിയത് വൈദികന്‍. വണ്ടന്‍പതാല്‍ ബെത്‌ലഹേം ആശ്രമത്തിലെ അന്തേവാസിയായ ശ്രീക്കുട്ടി(പാര്‍വതി)യുടെ വിവാഹമാണ് നടന്നത്. ഒരു വയസ്സുള്ളപ്പോഴാണ് ശ്രീക്കുട്ടി ആശ്രമത്തിലെത്തിയത്.

A Catholic priest takes the paternal role to perform the Kanyadan ritual for an orphan bride
മോദിയുടെ യോഗത്തില്‍ വെച്ച് സിഐയെ കയ്യേറ്റം ചെയ്ത സംഭവം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

അന്നു മുതല്‍ ഇന്നുവരെയും ആശ്രമത്തിന്റെ ചുമതല ഫാ. റോയ് മാത്യു ആണ്. ചെറുപ്പം മുതല്‍ പാര്‍വതിയെ ശ്രീക്കുട്ടി എന്നാണ് റോയ് അച്ചന്‍ വിളിച്ചിരുന്നത്. വിവാഹ പ്രായമെത്തിയപ്പോള്‍ അദ്ദേഹം തന്നെ മുന്‍കയ്യെടുത്ത് വിവാഹവും നടത്തി. വണ്ടന്‍പതാല്‍ സെയ്ന്റ് പോള്‍സ് പള്ളി പാരീഷ് ഹാളില്‍ നടന്ന ചടങ്ങില്‍ കട്ടപ്പന സ്വദേശി അനന്തു, പാര്‍വതിക്ക് താലി ചാര്‍ത്തി.

A Catholic priest takes the paternal role to perform the Kanyadan ritual for an orphan bride
'മാപ്പ് അര്‍ഹിക്കാത്ത കുറ്റം; കേരളം ഒന്നാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പം'; പ്രതികരണവുമായി മുഖ്യമന്ത്രി

വിവാഹത്തിന് കാര്‍മികനായി ശാന്തിയും എത്തിയിരുന്നു. പെണ്‍കുട്ടിയുടെ കൈപിടിച്ച് വരനെ ഏല്‍പ്പിക്കേണ്ടത് പെണ്‍കുട്ടിയുടെ പിതാവാണ്. ഈ ചുമതലയാണ് ഫാ. റോയി നിര്‍വഹിച്ചത്. പൗരോഹിത്യ ജീവിതത്തിലെ ഏറ്റവും സംതൃപ്തി നല്‍കിയ നിമിഷമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി പെരുവന്താനം സ്വദേശിയായ വൈദികന്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം കൂടിയാണ്.

Summary

A Catholic priest takes the paternal role to perform the Kanyadan ritual for an orphan bride

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com