കരിമ്പിന്‍ ജ്യൂസ് കുടിക്കാന്‍ ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യയിലെത്തിയ യുവാവ്; വിഡിയോ വൈറല്‍ 

കരിമ്പിന്‍ ജ്യൂസ് കുടിക്കാന്‍ ഇന്ത്യയിലേക്ക് പറന്നിറങ്ങി ദക്ഷിണ കൊറിയന്‍ ബ്ലോഗര്‍ കിം ജേഹിയോന്‍
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

രിമ്പിന്‍ ജ്യൂസ് കുടിക്കാന്‍ ഇന്ത്യയിലേക്ക് പറന്നിറങ്ങിയിരിക്കുകയാണ് ഒരു ദക്ഷിണ കൊറിയന്‍ ബ്ലോഗര്‍. കിം ജേഹിയോന്‍ എന്ന യുവാവാണ് കരിമ്പിന്‍ ജ്യൂസ് കുടിക്കാനായി രാജ്യത്തേക്കെത്തിയത്. ഇന്ത്യയിലെത്തിയ ഞാന്‍ ആദ്യം ചെയ്തത് എന്ന് കുറിച്ച് ജ്യൂസ് കുടിക്കുന്ന വിഡിയോ ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുമുണ്ട്. 

ഫ്‌ളൈറ്റ് യാത്ര മുതലുള്ള വിശേഷങ്ങള്‍ പങ്കുവച്ചുള്ള ഷോര്‍ട്ട് വിഡിയോയാണ് യുവാവ് പങ്കുവച്ചത്. വിമാനമിറങ്ങി അയാള്‍ ബസ്സില്‍ യാത്രചെയ്തും കുറച്ചുദൂരം ബൈക്കില്‍ സഞ്ചരിച്ചതിനും ശേഷമാണ് മഹാരാഷ്ട്രയിലെ ഒരു ജ്യൂസ് കടയിലെത്തിയത്. കടക്കാരന്‍ ഒരു ഗ്ലാസ് നിറയെ കരിമ്പിന്‍ ജ്യൂസ് യുവാവിന് നല്‍കി. ഒറ്റയടിക്ക് ജ്യൂസ് അകത്താക്കുകയായിരുന്നു യുവാവ്. പിന്നാലെ ഒരു കരിമ്പിന്‍ കഷ്ണം കടിച്ച് തിന്നുന്നതും വിഡിയോയില്‍ കാണാം. 

കരിമ്പിന്‍ ജ്യൂസ് പ്രേമികളാണ് വിഡിയോയ്ക്ക് കമന്റ് കുറിക്കുന്നവരില്‍ ഏറെയും. ഏറ്റവും നല്ല ജ്യൂസ് ആണെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ മറ്റുചിലരാകട്ടെ ഇന്ത്യയില്‍ നിന്ന് കഴിചത്ചിരിക്കേണ്ട വിഭവങ്ങളെക്കുറിച്ച് യുവാവിന് പറഞ്ഞുകൊടുക്കുന്നുമുണ്ട്. ചിലര്‍ സ്‌നേഹത്തോടെ കിം ജേഹിയോനെ തങ്ങളുടെ നാട്ടിലേക്ക് ക്ഷണിക്കുന്നുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com