'മനുഷ്യരേക്കാൾ ഭേദം'- സെക്‌സ് ഡോളിനെ വിവാഹം കഴിക്കാൻ ഒരുങ്ങി യുവാവ്; ഭാര്യയാകുന്ന 'മോച്ചി'ക്ക് സമ്മാനം ഐ ഫോൺ!

മനുഷ്യരേക്കാൾ ഭേദം; സെക്‌സ് ഡോളിനെ വിവാഹം കഴിക്കാൻ ഒരുങ്ങി യുവാവ്; ഭാര്യയാകുന്ന 'മോച്ചി'ക്ക് സമ്മാനം ഐ ഫോൺ!
സി ടിയാനും മോച്ചി എന്ന സെക്സ് ഡോളും/ ഫെയ്സ്ബുക്ക്
സി ടിയാനും മോച്ചി എന്ന സെക്സ് ഡോളും/ ഫെയ്സ്ബുക്ക്
Updated on: 
1 min read

ഹോങ്കോങ്: സെക്‌സ് ഡോളിനെ വിവാഹം കഴിക്കാനൊരുങ്ങി യുവാവ്. ഹോങ്കോങിലാണ് വിചിത്ര വിവാഹത്തിന് അരങ്ങൊരുങ്ങുന്നത്. സി ടിയാന്റോങ് എന്ന യുവാവാണ് വരൻ. വധു 'മോച്ചി' എന്ന് പേരുള്ള സെക്‌സ് ഡോളും. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം സി ടിയാന്റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഒത്തുചേർന്ന ചടങ്ങിൽ വച്ച് നടന്നു. 

36കാരനായ സി ടിയാൻ മാതാപിതാക്കൾക്കൊപ്പമാണ് താമസം. ഒരു മാസം മുൻപ് ഒരു റീട്ടെയിൽ ഷോപ്പിൽ വച്ചാണ് മോച്ചിയെ സി ടിയാൻ കാണുന്നത്. അതോടെ സെക്‌സ് ഡോളിനെ കണ്ട് ഇഷ്ടപ്പെട്ടാണ് സി ടിയാൻ അതിനെ സ്വന്തമാക്കിയത്. പിരിയാൻ കഴിയാത്ത വിധത്തിൽ സി ടിയാന്റെ മനസിൽ മോച്ചി സ്ഥാനം പിടിച്ചതോടെയാണ് വിവാഹം തീരുമാനിച്ചത്.

തനിക്ക് മുൻപ് പെൺ സുഹൃത്തുക്കളുണ്ടായിരുന്നു. എന്നാൽ അവരേക്കാൾ അധികം ഇഷ്ടം മോച്ചിയോടാണ്. മനുഷ്യരുമായുള്ള ദാമ്പത്യ ജീവിതത്തേക്കാൾ എത്രയോ എളുപ്പമാണ് മോച്ചിയുമുത്തുള്ള ജീവിതാനുഭവമെന്ന് സി ടിയാൻ വ്യക്തമാക്കി. താൻ മോച്ചിയെ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും സി ടിയാൻ പറഞ്ഞു. 

തന്റെ മുൻ കാമുകിമാരെല്ലാം ഒരുമിച്ചിരിക്കുമ്പോൾ പോലും മിക്ക സമയത്ത് ഫോണിൽ നോക്കിയിരിക്കും. എന്നാൽ മോച്ചി താൻ പറയുന്നത് മുഴുവൻ കേൾക്കാനുള്ള സന്നദ്ധത കാണിക്കുന്നുണ്ടെന്ന് സി ടിയാൻ പറയുന്നു. 

പാവയല്ലേ, ഫോൺ ഒന്നും മോച്ചിക്ക് ആവശ്യമില്ലല്ലോ എന്നാണ് ചിന്തിച്ചതെങ്കിൽ നിങ്ങൾക്ക് തെറ്റി. മോച്ചിയുടെ കൈയിലും മൊബൈലുണ്ട്. അതും ഏറ്റവും പുതിയ ഐ ഫോൺ തന്നെ!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com