

ഫ്ലോറിഡയിലെ ബ്രാൻഡണിയിൽ വായിൽ ടേപ്പ് ഒട്ടിച്ച നിലയിൽ കണ്ടെത്തിയ ചീങ്കണ്ണിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരകാഴ്ചയാകുന്നു. വായ ബന്ധിച്ചിരിക്കുന്നതിനാൽ അതിന് ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഫ്ലോറിഡ സ്വദേശിയായ ആംബർ ലോക്ക് എന്ന വനിതയാണ് തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ഈ ദുരിത കാഴ്ച പുറം ലോകത്തെ അറിയിച്ചത്.
ഏറെ നാളുകളായി കുളത്തിലെ അന്തേവാസിയാണ് ഈ ചീങ്കണ്ണി. ആരേയും ഉപദ്രിക്കാത്തതുകൊണ്ട് എല്ലാവർക്കും അതിനെ വലിയ കാര്യമാണ്. എന്നാൽ രണ്ട് മാസം മുൻപ് കുളത്തിന്റെ സമീപം നടക്കുന്നതിനിടെ ചീങ്കണ്ണിയുടെ വായ ബന്ധിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മുതലകളെയും ചീങ്കണ്ണികളെയും മറ്റിടത്തേക്ക് മാറ്റുന്നതിന് മുൻപ് അവ ഉപദ്രവിക്കാതിരിക്കാൻ വായ കെട്ടുന്നത് സാധാരണമാണ്. അങ്ങനെ എന്തെങ്കിലുമായിരിക്കും കാരണമെന്നാണ് ആദ്യം കരുതിയത്. എന്നാൽ ദിവസങ്ങളോളം തൽസ്ഥിരി തുടർന്നതോടെയാണ് ഫെയ്‌സ്‌ബുക്കിൽ ഇക്കാര്യം പങ്കുവെക്കാൻ തീരുമാനിക്കതെന്നും അവർ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
ചീങ്കണ്ണിയുടെ ചിത്രം ഉൾപ്പെടെ അതിന്റെ ദുരവസ്ഥ പറഞ്ഞു കൊണ്ട് ജനുവരി 13നാണ് ആംബർ ലോക്ക് ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിടുന്നത്. പോസ്റ്റ് വൈറലായതിന് പിന്നാലെ ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസെർവേഷൻ കമ്മിഷനിൽ എത്തി ചീങ്കണ്ണിയെ ഇന്നലെ രക്ഷപ്പെടുത്തി.
എന്നാൽ നീണ്ട കാലം വരെ ഇവയ്ക്ക് ഭക്ഷണവും വെള്ളവുമില്ലാതെ കഴിയാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആഴ്ചയിൽ ഒരു ദിവസം എന്നതാണ് ഇവയുടെ ഭക്ഷണ രീതി. രണ്ടു മുതൽ മൂന്ന് വർഷം വരെ ഇവയ്ക്ക് ഭക്ഷണമില്ലാതെ ജീവിക്കാനാകുമെന്നും വിദഗ്ധർ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates