

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മുതല്‍ തന്നെ പൂച്ചകള്‍ മനുഷ്യരുടെ അടുത്ത സുഹൃത്തുക്കളാണ്. അവയുടെ സാന്നിധ്യം നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് നിരവധി പഠനങ്ങള്‍ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. പൂച്ചപ്രേമികളായ നിരവധി ആളുകള്‍ നമുക്കിടിയിലുണ്ട്. ഒരു വളര്‍ത്തു മൃഗം എന്നതിലുപരി അവയെ സുഹൃത്തുക്കളായി കാണുന്നവരാണ് ഇക്കൂട്ടരില്‍ അധികവും.
പൂച്ചയുമായുള്ള കൂട്ടുകെട്ട് ആളുകളില്‍ മാനസികാവസ്ഥ മെച്ചപ്പെടുത്തുമെന്നും ഇവരില്‍ സ്ട്രോക്, ഹൃദ്രോഗങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങള്‍ കുറവാണെന്നും പഠനങ്ങള്‍ പറയുന്നു. വിഷാദ രോഗികളില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനും വളര്‍ത്തുമൃഗങ്ങളുമായുള്ള സഹവാസം സഹായിക്കും. കൂടാതെ രക്തത്തിലെ ഗ്ലൂക്കോസ്, ശരീരവീക്കം എന്നിവ കുറയ്ക്കാനും സഹായിക്കുന്നതായും കണ്ടെത്തിയതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇതൊന്നും പൂച്ചകള്‍ കാരണമാണെന്ന് നേരിട്ട് സ്ഥാപിക്കാന്‍ കഴിയില്ലെങ്കിലും അവയുടെ സാന്നിധ്യം ഉണ്ടാക്കുന്ന നല്ല മാറ്റങ്ങളാണിവ.
പൂച്ചകളെ വളര്‍ത്തുന്ന 1,800 ഓളം ഉടമകളില്‍ നടത്തിയ ഒരു സര്‍വെയില്‍ പകുതിയിലധികം ആളുകളും പൂച്ചകള്‍ അവരുടെ ഒരു കുടുംബാംഗത്തെ പോലെയാണെന്നാണ് പ്രതികരിച്ചത്. ദുര്‍ബലമായ മാനസികാവസ്ഥയുള്ളവരില്‍ ഒരു തെറാപ്പി പോലെയാണ് വളര്‍ത്തു മൃഗങ്ങളുടെ ഇടപെടല്‍. തനിക്ക് രാവിലെ എഴുന്നേല്‍ക്കാനുള്ള കാരണം തന്‍റെ പൂച്ചയാണെന്നായിരുന്നു ഒരാളുടെ പ്രതികണം.
മനാസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുമെങ്കിലും പൂച്ചകളുമായുള്ള സഹവാസം ചിലരില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാം. പൂച്ചകള്‍ മനുഷ്യരില്‍ സൂനോട്ടിക് രോഗങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുന്ന ടോക്‌സോപ്ലാസ്‌മോസിസ് പരാന്നഭോജികളെ വഹിക്കുന്നു. പൂച്ചയുടെ മലത്തിലൂടെ പരാന്നഭോജികള്‍ മനുഷ്യരിലെത്തുന്നു. മിക്ക ആളുകളിലും പനിക്ക് സമാനമായ ലക്ഷണങ്ങളാണ് ഉണ്ടാവുക.
എന്നാൽ ഗർഭാവസ്ഥയിലെ അണുബാധ ഗർഭം അലസാനോ കുഞ്ഞിന് അന്ധത സംഭവിക്കാനുമുള്ള അപകടസാധ്യതയുണ്ട്. കൂടാതെ പൂച്ചകള്‍ അലര്‍ജി ഉണ്ടാക്കിലേക്കാം. ലോകത്ത് അഞ്ച് ഒരാള്‍ക്ക് പൂച്ചകളോട് അലര്‍ജി ഉണ്ടെന്നാണ് കണക്ക്. ഇത് കൂടിവരുന്നതായും ഗവേഷകര്‍ പറയുന്നു. പൂച്ചകള്‍ അവയുടെ രോമം നക്കി വൃത്തിയാക്കുമ്പോല്‍ ഉമിനീരിലൂടെ അലര്‍ജിക്ക് കാരണമാകുന്ന ഘടകം അവയുടെ ശരീരത്ത് എത്തുന്നു. പൂച്ചകളുടെ രോമം പൊഴിയുമ്പോഴും അവയുമായി ഇടപഴകുമ്പോഴും അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കളുമായി സമ്പര്‍ക്കത്തില്‍ വരികയും അലര്‍ജി ഉണ്ടാക്കുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates