ബേബി പഞ്ച് കയറിയങ്ങ് ഹിറ്റായി; പാവക്കുട്ടിക്കു വന്‍ ഡിമാന്‍ഡ്, സ്റ്റോക്കെല്ലാം തീര്‍ന്നു!

Baby monkey Punch sparks new viral trend
Baby monkey Punch
Updated on
1 min read

പ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ കുഞ്ഞന്‍ കുരങ്ങനായ പഞ്ചിന്റെ കഥ ഏറ്റെടുത്തിരിക്കുകയാണ് സാമൂഹ്യമാധ്യമങ്ങള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലോകം കാണാന്‍ ആഗ്രഹിച്ചു കാത്തിരുന്നതും ഓര്‍ത്തോര്‍ത്തു കരഞ്ഞതും ഈ കുഞ്ഞന്‍ കുരങ്ങന് വേണ്ടിയാണ്. തന്റെ കൂട്ടത്തിന്റെ സ്‌നേഹവും ലാളനയും പരിഗണനയും കിട്ടാതെ സ്വന്തം അമ്മയടക്കമുള്ള മറ്റു കുരങ്ങുകള്‍ പൂര്‍ണമായി തള്ളിക്കളഞ്ഞതോടെയാണ് ആശ്രയിക്കാന്‍ ആരുമില്ലാതെ കഴിയുന്ന പഞ്ചിന്റെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലാണ് മക്കാക്ക് വര്‍ഗ്ഗത്തില്‍പ്പെട്ട കുഞ്ഞന്‍ പഞ്ചുള്ളത്. തന്റെ കൂട്ടത്തിലെ മറ്റ് കുട്ടിക്കുരങ്ങുകള്‍ അമ്മയോടൊപ്പം കളിച്ചും കുസൃതി കാട്ടിയും നടക്കുമ്പോള്‍ അതിനൊന്നും പഞ്ചിന് അവസരമുണ്ടായിരുന്നില്ല. ഇപ്പോള്‍ ഏഴുമാസം മാത്രമാണ് പഞ്ചിന്റെ പ്രായം. ജനിച്ച് ആദ്യ മാസങ്ങളില്‍ തന്നെ അമ്മ അവനെ പൂര്‍ണ്ണമായി ഉപേക്ഷിച്ചു. സ്‌നേഹത്തോടെ കെട്ടിപ്പിടിക്കാന്‍ അവന്‍ അടുത്തെത്തുമ്പോഴെല്ലാം അമ്മ അതിനനുവദിക്കാതെ അവനെ ഉപദ്രവിച്ച് ഓടിച്ചു വിട്ടു.

അമ്മയും ഉപേക്ഷിച്ചതോടെ ഒരു വലിയ ഒറാങ്ങ് ഉട്ടാന്റെ വലിയ പാവയില്‍ മുറുകെ പിടിച്ചിരിക്കുന്ന പഞ്ചിന്റെ വീഡിയോകളാണ് ഓണ്‍ലൈനില്‍ നിറയുന്നത്. ആശ്രയിക്കാന്‍ പഞ്ചിന് മറ്റാരുമില്ലെന്ന് വന്നതോടെ മൃഗശാല ജീവനക്കാര്‍ തന്നെയാണ് ഒറാങ്ങുട്ടാന്റെ രൂപത്തിലുള്ള ഒരു വലിയ പാവയെ പഞ്ചിന് നല്‍കിയത്. അന്ന് മുതല്‍ അവന്റെ അമ്മയും പ്രിയപ്പെട്ട കൂട്ടുമൊക്കെ ആ പാവയാണ്. കൂട്ടത്തിനൊപ്പം പോയി ചേരാന്‍ പലയാവര്‍ത്തി ശ്രമിച്ചു നിരസിക്കപ്പെടുമ്പോഴും അവന്‍ തിരികെ ഓടിവന്ന് പാവയെ ചേര്‍ത്തുപിടിക്കും. പാവ തന്നെ സംരക്ഷിക്കും എന്ന് അവന്‍ വിശ്വസിക്കുന്നതുപോലെ..പഞ്ചിന്റെ കഥ വൈറലായതോടെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്ത മൃഗങ്ങളെ പറ്റിയുള്ള കഥകളിലൊന്നായി മാറി.

Baby monkey Punch sparks new viral trend
കുറ്റം ഭീകരവാദമല്ല; തഹാവൂര്‍ റാണയുടെ പൗരത്വം റദ്ദാക്കാന്‍ കാനഡ

പഞ്ചിന്റെ കഥയ്‌ക്കൊപ്പം ഹിറ്റായത്, എല്ലായിടത്തും പഞ്ച് കൊണ്ടുനടന്ന ഐകിയയുടെ ഒറാങ്ങ് ഉട്ടാന്‍ ആയിരുന്നു. പഞ്ചിന്റെ കഥ വൈറലായതോടെ ഒറാങ്ങ് ഉട്ടാന്‍ പാവകുട്ടിയെ കുറിച്ചുള്ള തിരയലുകളും ചര്‍ച്ചകളും സജീവമാണ്. സാധാരണമായ ഒരു പാവകുട്ടിയായിരുന്ന ഐകിയയുടെ ഒറാങ്ങ് ഉട്ടാനും വൈറലായി. താമസിയാതെ പാവയുടെ ഡിമാന്‍ഡും കുതിച്ചുയര്‍ന്നു. ജപ്പാന്‍, യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ സ്റ്റോറുകളില്‍ ഈ പാവയുടെ സ്റ്റോക്കുകള്‍ വിറ്റു തീര്‍ന്നു. ഈബേ പോലുള്ള മാര്‍ക്കറ്റ് പ്ലേസുകളില്‍ ഇവയുടെ വില യഥാര്‍ഥ വിലയേക്കാര്‍ 350 ഡോളര്‍ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. ആളുകള്‍ ഇത്തരം ഒറാങ്ങ് ഉട്ടാന്‍ പാവകളെ മൃഗശാലയ്ക്കായി വാങ്ങി നല്‍കാനും തുടങ്ങി.

Summary

Baby monkey Punch sparks new viral trend

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com