പാമ്പുകള്‍ പരസ്പരവും മറ്റു മൃഗങ്ങളുമായുള്ള പോരാട്ടത്തിന്റെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അരണയുമായി പാമ്പ് പോരാടുന്നത് അപൂര്‍വ്വമായി മാത്രമേ കേട്ടിട്ടുള്ളൂ. അത്തരത്തിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
സൗത്ത് ആഫ്രിക്കയിലെ സാബി സാന്‍ഡില്‍ നിന്നു പകര്‍ത്തിയതാണ് ഈ ദൃശ്യം. 56 കാരനായ ജോര്‍സ് ഡാന്‍ഹോസര്‍ ആണ് അപൂര്‍വ ദൃശ്യം പകര്‍ത്തിയത്. ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു ജോര്‍സ്. സഫാരി കഴിഞ്ഞ് ക്യാംപിലേക്ക് മടങ്ങുന്ന സമയത്താണ് വഴിയിലേക്ക് ഇഴഞ്ഞെത്തുന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. വിഷപ്പാമ്പിനെ കണ്ടതും വളരെ കരുലോടെയാണ് ജോര്‍സും കുടുംബവും നീങ്ങിയത്.
പിന്നീടാണ് ഇവര്‍ സമീപത്തുണ്ടായിരുന്ന വലിയ ഇനം അരണയെ കണ്ടത്. അരണയാണ് പാമ്പിന്റെ ലക്ഷ്യം എന്നു മനസ്സിലാക്കിയ ഇവര്‍ എങ്ങനെയാണ് പാമ്പ് വേട്ടയാടുന്നതെന്ന് കാണാന്‍ ക്യാമറയുമായി കാത്തിരുന്നു. അല്‍പസമയം അരണയെ നോക്കിയ മൂര്‍ഖന്‍ പാമ്പ് പെട്ടെന്നു തന്നെ അതിന്റെ ശരീരത്തില്‍ കടിച്ചു. അല്‍പസമയത്തിനകം തന്നെ അരണയുടെ ശരീരം തളര്‍ന്നു.
അരണ തളര്‍ന്നെന്നു മനസ്സിലാക്കിയ പാമ്പ് ഒന്നോടെ വിഴുങ്ങാന്‍ തുടങ്ങി. പിടഞ്ഞു രക്ഷപെടാന്‍ അരണ ശ്രമിച്ചെങ്കിലും പാമ്പ് അതിനെ വരിഞ്ഞുമുറുക്കി. ഇതോടെ അരണയുടെ തലയില്‍ കടിച്ചുവലിച്ച് പാമ്പ് അതിനെ ഒന്നോടെ വിഴുങ്ങുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates