

മഞ്ഞുകാലമാണ് ബീറ്റ്‌റൂട്ടിന്റെ സീസണ്‍. പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബര്‍, ഫോസ്ഫറസ്, ഇരുമ്പ്, വിറ്റാമിന്‍ എ, ബി, സി, ഫോളിക് ആസിഡ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ബീറ്റ്‌റൂട്ട് ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ അതിനായി കടയില്‍ നിന്ന് വാങ്ങേണ്ടതില്ല. ഈ തണുപ്പുകാലത്ത് ബീറ്റ്‌റൂട്ട് നമ്മള്‍ക്ക് വീട്ടില്‍ തന്നെ കൃഷി ചെയ്‌തെടുക്കാവുന്നതാണ്. രണ്ട് മാസത്തിനുള്ളില്‍ വിളവെടുപ്പും നടത്താം.
സൂര്യപ്രകാശവും വെള്ളം നന്നായി വാര്‍ന്നുപോകുന്നതുമായ മണ്ണുള്ള ഒരിടം വേണം ബീറ്റ്റൂട്ട് കൃഷിക്കായി തിരഞ്ഞെടുക്കാന്‍.
നിലം 10 ഇഞ്ച് ആഴത്തില്‍ കിളച്ചതിന് ശേഷം വിത്തുകള്‍ അര ഇഞ്ച് അകലത്തില്‍ നടുക. കൂടാതെ വരികള്‍ തമ്മില്‍ 12-18 ഇഞ്ച് അകലം പാലിക്കണം.
ചെടികള്‍ വളര്‍ന്നു തുടങ്ങുമ്പോള്‍ 2-4 ഇഞ്ച് അകലം വരുന്ന രീതിയില്‍ മാറ്റിനടുക.
ചെടിയുടെ വേരുകള്‍ക്ക് ആവശ്യമായ പോഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അതിനായി എയറേഷന്‍ ട്യൂബുകള്‍ സ്ഥാപിക്കുന്നത് നല്ലതാണ്.
ചെടികള്‍ പൂര്‍ണമായി വളരാന്‍ ഏകദേശം 50-60 ദിവസങ്ങള്‍ എടുക്കും. അതിന് ശേഷം വിളവെടുത്ത് തുടങ്ങാം.
വീടിനുള്ളില്‍ മോഡുലാര്‍ ട്രേകളില്‍ ബീറ്റ്‌റൂട്ട് വിത്തുകള്‍ നടാവുന്നതാണ്.
ഓരോ ട്രേയിലും ഒരു വിത്ത് വെച്ച് ഏകദേശം ഒരിഞ്ച് ആഴത്തില്‍ നടുക.
വിത്തുകള്‍ മുളയ്ക്കുമ്പോള്‍ നന്നായി വളരുന്ന തൈകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ദുര്‍ബലമായ തൈകള്‍ നീക്കം ചെയ്യുക. (ചെറിയ ബീറ്റ്‌റൂട്ടുകള്‍ മതിയെങ്കില്‍ അവയെ നിലനിര്‍ത്താം.)
ഏകദേശം രണ്ടിഞ്ച് നീളമാകുമ്പോള്‍ ചെടികള്‍ പുറത്തേക്ക് എടുത്ത് നടണം. ചെടി നില്‍ക്കുന്ന മണ്ണ് മുഴുവനായി എടുത്ത് തൈ നടുന്നതാണ് നല്ലത്.
തുടക്കത്തില്‍ ചെടിക്ക് പതിവായി വെള്ളം നനക്കണം. പിന്നീട് വെള്ളം കുറച്ച് മതിയാകും. ചെടി നന്നായി വളരുന്നില്ലെങ്കില്‍ വളങ്ങള്‍ നല്‍കുകയും കളകള്‍ നീക്കം ചെയ്യുകയും ചെയ്യുക.
ബീറ്റ്‌റൂട്ട് ആവശ്യമായ വലുപ്പത്തില്‍ വളര്‍ന്നു കഴിഞ്ഞാല്‍ വിളവെടുപ്പ് നടത്താം. പച്ചയായോ പാചകം ചെയ്‌തോ ബീറ്റ്‌റൂട്ട് കഴിക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates