

അടുക്കള ഫ്രഷ് ആയി സൂക്ഷിക്കുക എന്നത് പലർക്കും ഒരു വെല്ലുവിളിയാണ്. പാചകത്തിന് ശേഷം അടുക്കള വൃത്തിയാക്കിയാലും, ഭക്ഷണത്തിൻ്റെ തീവ്രമായ ഗന്ധം നീണ്ടു നിന്നുവെന്ന് വരാം. പ്രത്യേകിച്ച് മീനും ചിക്കനും പാകം ചെയ്യുമ്പോൾ. ഈ ദുർഗന്ധം അകറ്റാൻ അടുക്കളയിൽ തന്നെയുള്ള മൂന്നേമൂന്ന് ചേരുവകൾ കൊണ്ട് സാധിക്കും.
നാരങ്ങ തൊലി
കുരുമുളക്
വെള്ളം
ഇവ മൂന്നും ഒരുമിച്ച് തിളപ്പിച്ചാൽ ഉണ്ടാകുന്ന സുഗന്ധമുള്ള നീരാവി ഭക്ഷണത്തിൻ്റെ രൂക്ഷമായ ഗന്ധത്തെ ഇല്ലാതാക്കും. പ്രത്യേകിച്ച്, സിട്രസ് പഴങ്ങളുടെ തൊലി വെള്ളത്തിൽ തിളപ്പിക്കുമ്പോൾ അവയിൽ അടങ്ങിയ ലിമോണീൻ എന്ന സംയുക്തം ഉൾപ്പെടെ സുഗന്ധതൈലങ്ങൾ പുറത്തുവരും. ഇത് സാധാരണയായി സുഗന്ധം പരത്തുന്നതാണ്.
അതിനൊപ്പം, കുരുമുളകിൽ അടങ്ങിയ പൈപ്പറിൻ, ടെർപീനുകൾ പോലുള്ളവ സംയുക്തങ്ങൾ കൂടിച്ചേരുമ്പോൾ ഒരു നീണ്ടു നിൽക്കുന്ന ഒരു സുഗന്ധാനുഭവം നൽകുന്നു. അടുപ്പിൽ വെച്ചു ചെയ്യുന്ന രീതിയായതിനാൽ ഇതിനെ 'സിംമർ പോട്ട്' എന്നാണ് വിളിക്കുന്നത്. അടുത്തുള്ള മുറികളിലേക്കും സുഗന്ധമുള്ള നീരാവി പടരുകയും മുറിയിലെ വായു ഫ്രഷ് ആക്കുകയും ചെയ്യുന്നു.
ഏകദേശം നാല് കപ്പ് വെള്ളത്തിൽ ഒന്നോ രണ്ടോ നാരങ്ങയുടെ തൊലികളും ഒരു ടീസ്പൂൺ കുരുമുളകും ചേർക്കുക. ചെറുതായി തിളപ്പിക്കുക. തുടർന്ന് 15-20 മിനിറ്റ് തീ കുറച്ചിട്ടു തുടർച്ചയായി തിളപ്പിക്കുക. ഈ സമയം സുഗന്ധമുള്ള നീരാവി പരക്കുന്നതിനായി പാത്രം മൂടാതെ വയ്ക്കുക.
വെള്ളം കുറയുന്നതായി തോന്നുന്നുവെങ്കിൽ അൽപം വെള്ളം കൂടി ചേർത്തു കൊടുക്കാം. 20 മിനിറ്റിന് ശേഷം സ്റ്റൗ ഓഫ് ചെയ്യാം. ചൂടാറിയ ശേഷം മാത്രം വെള്ളം നീക്കാവുന്നതാണ്. ഇതിനോടകം അടുക്കളയിലെ രൂക്ഷഗന്ധം നീങ്ങി സുഗന്ധമുള്ളതാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates