സ്വന്തം വിവാഹത്തിന് വധു ഉറങ്ങിപ്പോയി, തട്ടിവിളിച്ച് വരൻ; ചിരി പടർത്തി വിഡിയോ വൈറൽ

ഒരിക്കൽ ഞാനും നീയും എന്ന ക്യാപ്‌ഷനോടെയാണ് ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്
സ്വന്തം വിവാഹത്തിന് വധു ഉറങ്ങിപ്പോയി/ വിഡിയോ സ്ക്രീൻഷോട്ട്
സ്വന്തം വിവാഹത്തിന് വധു ഉറങ്ങിപ്പോയി/ വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

സ്വന്തം വിവാഹത്തിന് ഉറങ്ങിപ്പോവുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചിരിപകരുന്നത്. രാജസ്ഥാനിൽ നടന്ന ഒരു വിവാഹ ചടങ്ങാണിതെന്നാണ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ സൂചിപ്പിക്കുന്നത്. പരമ്പരാ​ഗത വേഷം ധരിച്ചാണ് വധുവും വരനും ചടങ്ങിൽ ഇരിക്കുന്നത്. ചടങ്ങ് ആരംഭിച്ച് വരൻ വളരെ പ്രസന്നവദനായി ഇരിക്കുകയാണ് എന്നാൽ സമീപത്തിരിക്കുന്ന വധു ആകട്ടെ നല്ല ഉറക്കവും. 

ഒരു കൈ ഊന്നിപ്പിടിച്ചാണ് വധുവിന്റെ ഉറക്കം. കാമറ കണ്ണിൽ പെട്ടതോടെ ആരോ വരനെ കാണിച്ചു കൊടുക്കുന്നതും വരൻ പതിരെ വധുവിനെ തട്ടി ഉണർത്തുന്നതും വിഡിയോയിൽ കാണാം. ഉടൻ എഴുന്നേറ്റ് ഉറക്കച്ചടവിൽ വധു നേരെ ഇരിക്കുകയും ചെയ്യുന്നുണ്ട്. സോഷ്യൽമീഡിയയിൽ വിഡിയോ വൈറലായതോടെ നിരവധി ആളുകളാണ് വിഡിയോ പങ്കുവെച്ചും കമന്റു ചെയ്‌തും രം​ഗത്തെത്തിയത്. ഒരിക്കൽ ഞാനും നീയും എന്ന ക്യാപ്‌ഷനോടെയാണ് ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

'ക്യൂട്ട് കപ്പിൾ' എന്നായിരുന്നു പലരുടെയും കമന്റ്. 'ഒന്നു ഉറങ്ങുന്നത് ഇത്ര വലിയ പ്രശ്‌നമാണോ' എന്നായിരുന്നു മറ്റൊരാളുടെ തമാശനിറഞ്ഞ ചോദ്യം. അതിനിടെ വധുവരന്മാരെ രാമനായും സീതയായുമൊക്കെ താരതമ്യപ്പെടുത്തുന്നരുമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com