Centuries-old jar cracked, by four-year-old boy to authorities invite again
മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ഭരണി പൊട്ടിയ നിലയില്‍ എക്‌സ്

നൂറ്റാണ്ടുകള്‍ പഴക്കമുളള ഭരണി കൈതട്ടി ഉടഞ്ഞു, നാലുവയസുകാരനെ മ്യൂസിയത്തിലേക്ക് വിണ്ടും ക്ഷണിച്ച് അധികൃതര്‍

35 വര്‍ഷമായി ഹൈഫയിലെ മ്യൂസിയത്തില്‍ ഈ ഭരണി സൂക്ഷിച്ച് വരികയായിരുന്നു
Published on

ടെല്‍അവിവ്: നൂറ്റാണ്ടുകള്‍ പഴക്കമുളള മ്യൂസിയത്തില്‍ സൂക്ഷിച്ച ഭരണി കാഴ്ചക്കാരുടെ കൈതട്ടി പൊട്ടിയാല്‍ എന്താകും സ്ഥിതി. ഇസ്രയേലിലെ ഹൈഫയിലുള്ള ഹെക്റ്റ് മ്യൂസിയത്തിലെ വെങ്കല യുഗത്തോളം പഴക്കമുള്ള മണ്‍ഭരണിയാണ് നാലു വയസുകാരനായ ഏരിയലിന്റെ കൈ തട്ടി തകര്‍ന്നത്. 2200 അല്ലെങ്കില്‍ 1500 ബിസി കാലഘട്ടത്തില്‍ എണ്ണയോ വീഞ്ഞോ സൂക്ഷിക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്നതായിരിക്കാം ഈ ഭരണി.

35 വര്‍ഷമായി ഹൈഫയിലെ മ്യൂസിയത്തില്‍ ഈ ഭരണി സൂക്ഷിച്ച് വരികയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം മ്യൂസിയം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് ഏരിയല്‍ ഭരണി കണ്ടത്. മ്യൂസിയത്തിന്റെ കവാടത്തില്‍ പ്രത്യേക സുരക്ഷ ഒന്നും ഒരുക്കാതെ ആയിരുന്നു ഈ ഭരണി വെച്ചിരുന്നത്. ഭരണിക്കുള്ളില്‍ എന്താണെന്ന് അറിയാന്‍ വേണ്ടി കൗതുകത്തോടെ ഒന്ന് പിടിച്ചു നോക്കിയപ്പോള്‍ ഭരണി വീണ് ഉടഞ്ഞു. ഡിസ്‌പ്ലേയില്‍ വെച്ചിരുന്ന ഈ ഭരണി കഴിഞ്ഞയാഴ്ചായിരുന്നു ഏരിയലിന്റെ കൈ തട്ടി തകര്‍ന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Centuries-old jar cracked, by four-year-old boy to authorities invite again
12 വര്‍ഷമായി ഈ യുവാവ് ദിവസവും ഉറങ്ങുന്നത് 30 മിനിറ്റ് മാത്രം; കാരണം കേട്ട് ഞെട്ടി സോഷ്യല്‍മീഡിയ

എന്നാല്‍ നൂറ്റാണ്ടുകളോളം പഴക്കമുള്ള ഭരണി തകര്‍ന്നതില്‍ മ്യൂസിയം അധികൃതരോ അതുമായി ബന്ധപ്പെട്ടവരോ ഏരിയലിനെ ഒരു വാക്ക് കൊണ്ടു പോലും നോവിച്ചില്ല. പകരം ആ ഭരണിയുടെ പ്രാധാന്യം എന്താണെന്ന് മനസിലാക്കി കൊടുക്കുകയാണ് ചെയതത്. ത്രീഡി ടെക്‌നോളജി ഉപയോഗിച്ച് ഭരണി പഴയതുപോലെയാക്കിയ ശേഷം ഏരിയലിനെയും കുടുംബത്തിനെയും മ്യൂസിയം ഡയറക്ടര്‍ ഡോ. ഇന്‍ബാള്‍ റിവ് ലിന്‍ ക്ഷണിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com