കോഴിക്കാലും ചായയുമോ? ഇതെന്ത് കോമ്പിനേഷന്‍; നെറ്റി ചുളിക്കേണ്ട, തലശേരിയിലേയ്ക്ക് വരൂ... വിഡിയോ

ഇതെന്ത് സാധനമെന്ന് ചോദിക്കുന്നവര്‍ ഒരിക്കല്‍ കഴിച്ചാല്‍ പിന്നെ കോഴിക്കാല്‍ കഴിക്കാതെ പോകില്ലെന്നതാണ് മാജിക്ക്.
kozhikkal thalassery
ഹോട്ടലുകളിലെയും തട്ടുകടകളിലെയും ചില്ലു കൂടുകളില്‍ കോഴിയുടെ കാല്‍ വറുത്തു കോരി വെച്ചതുപോലെ ഒരു പ്രത്യേക പലഹാരം കൂട്ടിവെച്ചിരിക്കുന്നതു കാണാം.വിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
2 min read

കണ്ണൂര്‍ : പുറം നാട്ടുകാര്‍ തലശേരിയിലെത്തിയാല്‍ പരിചയക്കാരുംചങ്ങായിമാരും പറയും വാ ഒരു കോഴിക്കാലും ചായയും കാച്ചാമെന്ന് ... കോഴിക്കാലും ചായയുമെന്ന കോംപിനേഷന്‍ കേള്‍ക്കുമ്പോള്‍ ആരുടെയും മുഖമൊന്ന് ചുളിയും. ഇതെന്ത് സാധനമെന്ന് ചോദിക്കുന്നവര്‍ ഒരിക്കല്‍ കഴിച്ചാല്‍ പിന്നെ കോഴിക്കാല്‍ കഴിക്കാതെ പോകില്ലെന്നതാണ് മാജിക്ക്. ഉച്ചകഴിഞ്ഞാല്‍ തലശേരി നഗരത്തിലെയും മറ്റിടങ്ങളിലെയും ഹോട്ടലുകളിലെയും തട്ടുകടകളിലെയും ചില്ലു കൂടുകളില്‍ കോഴിയുടെ കാല്‍ വറുത്തു കോരി വെച്ചതുപോലെ ഒരു പ്രത്യേക പലഹാരം കൂട്ടിവെച്ചിരിക്കുന്നതു കാണാം.

kozhikkal thalassery
ന്യൂനമര്‍ദ്ദം; നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എന്നാല്‍ ഇതു കോഴിയുടെ കാലാണെന്ന് വിചാരിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക്‌തെറ്റി മരച്ചീനി അഥവാകപ്പ ഉപയോഗിച്ചാണ് കോഴിക്കാല്‍ തയ്യാറാക്കുന്നത്. കോഴിക്കാലിന് കപ്പ തന്നെയാണ് മുഖ്യമായി ഉപയോഗിക്കുന്നത്. കപ്പമുറിച്ചു പുറം തോല്‍ ചെത്തിയെടുത്തുനീളത്തില്‍ അരിഞ്ഞെടുത്ത് മൈദയോ കടലമാവോ കൂട്ടി കുഴച്ച് പച്ചമുളകും കുരുമുളകും ചേര്‍ത്തു ഒരു കൈപ്പിടി വണ്ണത്തില്‍ കുഴച്ചാണ് തിളയ്ക്കുന്ന എണ്ണയിലിടുന്നത്. മറ്റു പലഹാരങ്ങളെക്കാള്‍ എണ്ണയില്‍ വേവാന്‍ അല്‍പ്പ സമയം കൂടിയെടുക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ടേസ്റ്റ് കൂട്ടാന്‍ കറിവേപ്പില, പുതിന, പച്ചമുളക് എന്നിവ ചേര്‍ക്കുന്നവരുമുണ്ട്. പ്രാദേശിക ഭേദത്തിനനുസരിച്ചു കോഴിക്കാലില്‍ ചെറിയ മാറ്റങ്ങള്‍ കാണാറുണ്ട്. തലശേരി നഗരത്തില്‍ കപ്പ നീളത്തില്‍ അരിഞ്ഞു സൂചി മുനപോലെയാക്കിയ കോഴിക്കാലാണ് കിട്ടുന്നതെങ്കില്‍ മറ്റുള്ള സ്ഥലങ്ങളില്‍ അല്‍പ്പം വണ്ണത്തിലുള്ള തടിച്ചതാണ് കാണാറുള്ളത്. പലഹാരങ്ങളില്‍ ഏറ്റവും അവസാന സമയത്തെ കോഴിക്കാല്‍ ഉണ്ടാക്കാറുള്ളുവെന്ന് എടക്കാട് വര്‍ഷങ്ങളായി തട്ടുകട നടത്തുന്ന മുഹമ്മദ് പറഞ്ഞു.

മൂന്ന് മണിക്കുറുകള്‍ കൊണ്ടു നൂറോളം കോഴിക്കോലുകള്‍ വിറ്റു പോകാറുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. കഴിഞ്ഞ 27 വര്‍ഷമായി മുഹമ്മദ്, എടക്കാട് ബസാറില്‍ ചായ കച്ചവടം നടത്തിവരികയാണ് . കോഴിക്കാല്‍ മാത്രമല്ല കപ്പ പൊരിയും ഇദ്ദേഹത്തിന്റെ സ്‌പെഷലുകളിലൊന്നാണ്. രുചി വൈവിധ്യങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് തലശേരി ക്കാര്‍. 'പുറമേ നിന്നു വരുന്നവരെ തങ്ങളുടെ വ്യത്യസ്ത വിഭവങ്ങള്‍ കൊണ്ടു ആകര്‍ഷിക്കാനും ആതിഥേയ മര്യാദ കൂടുതലുള്ള ഇവര്‍ക്കു കഴിയുന്നു. കോഴിക്കാല്‍ പോലുള്ള വിഭവങ്ങള്‍ വീട്ടമ്മമാര്‍ നാലുമണി പലഹാരമായി വീടുകളിലും ഉണ്ടാക്കാറുണ്ട്. സാധാരണക്കാര്‍ മാത്രമല്ല എല്ലാവരും തലശേരിയിലെ കോഴിക്കാല്‍ ഇഷ്ടപ്പെടുന്നവരാണ്. ദൂരദേശങ്ങളില്‍ നിന്നും തലശേരിയിലുടെ കടന്നു പോകുന്നവര്‍ വാഹനം നിര്‍ത്തി കോഴിക്കാലും ചായയും കഴിച്ചേ പോകാറുള്ളു. ചൂടോടെ കഴിക്കേണ്ട വിഭവമാണ് കോഴിക്കാല്‍. ഇതിനൊപ്പം ആവിപറക്കുന്ന കട്ടന്‍ ചായയും പിടിപ്പിച്ചാല്‍ സംഗതി പൊളിക്കും. പണ്ടുകാലത്ത് ചിക്കന്‍ വിഭവങ്ങള്‍ സമ്പന്നര്‍ക്കു മാത്രമേ കഴിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. തലശേരി ഭരിച്ചിരുന്ന സായ്പ്പന്‍ മാര്‍ ചിക്കന്‍ കാലിന്റെഫ്രൈ കഴിച്ചിരുന്നപ്പോള്‍ ഇതിനെ അനുകരിച്ച് തലശേരിയിലെ അമ്മമാരും ഉമ്മമാരും നാട്ടില്‍ സുലഭമായ കപ്പ ഉപയോഗിച്ചു ഉണ്ടാക്കിയതാവാം ഈ പ്രതീകാത്മക കോഴിക്കാലുകളെന്നാണ് നാട്ടു ചരിത്രകാരന്‍മാര്‍ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു കാലത്ത് റവയും ഇതിനായി ഉപയോഗിച്ചിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നുണ്ട്. തലശേരിയില്‍ ഇത്തരത്തില്‍ നിരവധി വെറെറ്റി വിഭവങ്ങളുണ്ട് അതിനൊക്കെ രസകരമായ പേരുകളും ചേരുവകളുണ്ട്. വായയില്‍ കപ്പലോടിക്കാന്‍ വെള്ളമുറുന്ന ഇത്തരം വിഭവങ്ങളൊക്കെ തന്നെയാണ് തലശേരിയെ മറ്റുള്ള പ്രദേശങ്ങളില്‍ നിന്നും സ്‌പെഷലാക്കുന്നത്. തലശേരി താലൂക്കിലെ മിക്കയിടങ്ങളിലും കോഴിക്കാല്‍ ലഭിക്കാറുണ്ട്. മാഹിയിലും കാണാം ചില്ലുകൂട്ടുകളിലെ കോഴിക്കാലുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com