ക്ലാസ് മുറിയില്‍ കമിഴ്ന്നു കിടന്നു, പെണ്‍കുട്ടികളെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച് അധ്യാപിക, വിഡിയോ

Chitrakoot Primary School Teacher Accused of Child Exploitation Viral Video
x
Updated on
1 min read

അധ്യാപകര്‍ കുട്ടികളെ പലതരത്തില്‍ ചൂഷണങ്ങള്‍ക്കിരയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരാറുണ്ട്. ഇത്തരത്തില്‍ ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയില്‍ നിന്നുള്ള ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ചിത്രകൂടിലെ ഒരു പ്രൈമറി സ്‌കൂള്‍ ക്ലാസ് മുറിയിലെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.

ക്ലാസ്മുറിയില്‍ വച്ച് പെണ്‍കുട്ടികളെ കൊണ്ട് അധ്യാപിക സ്വന്തം ശരീരം മസാജ് ചെയ്യിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മധു റായ് എന്ന അധ്യാപികയാണ് വിഡിയോയിലുള്ളത്. ആധ്യാപിക ക്ലാസ് മുറിയിലെ നിലത്ത് കമിഴ്ന്ന് കിടക്കുകയും ഒരു പെണ്‍കുട്ടിയെ കൊണ്ട് തന്റെ ശരീരം ചവിട്ടി തിരുമ്മിക്കുന്നതുമാാണ് വിഡിയോ.

Chitrakoot Primary School Teacher Accused of Child Exploitation Viral Video
വേനല്‍ക്കാലത്ത് കറന്റ് ബില്‍ കൂടുതലാണോ? വൈദ്യുതി ഉപഭോഗം കുറയ്ക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

യൂണിഫോമിട്ട കുട്ടികള്‍ ഇവര്‍ക്കും ചുറ്റിലും ബെഞ്ചില്‍ ഇരിക്കുന്നതും വിഡിയോയില്‍ കാണാം. മൊബൈല്‍ ഫോണ്‍ നോക്കിക്കൊണ്ടാണ് അധ്യാപിക നിലത്ത് കിടക്കുന്നത്. സ്‌കൂളിലെ പ്രധാനാധ്യാപികയാണ് മധുറായ്.

സംഭവത്തെ തുടര്‍ന്ന് മധു റായിയെ സസ്‌പെന്റ് ചെയ്തു. 23 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനികളാണുള്ളത്. സംഭവത്തെ തുടര്‍ന്ന് ഡിഇഒ സ്‌കൂളില്‍ പരിശോധന നടത്തി. പ്രധാന അധ്യാപിക ക്ലാസ്മുറിയില്‍ വച്ച് സ്ഥിരം മസാജ് ചെയ്യിക്കാറുണ്ടെന്ന് കുട്ടികള്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്നാണ് അധ്യാപികയെ സസ്‌പെന്റ് ചെയ്തത്. എന്നാല്‍ എഐ സാങ്കേതിക വിദ്യയിലൂടെ നിര്‍മിച്ചതാണ് ഈ വിഡിയോ എന്നാണ് മധുറായിയുടെ വിശദീകരണം.

Summary

Chitrakoot Primary School Teacher Accused of Child Exploitation Viral Video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com