ചോക്ലേറ്റ് ബിരിയാണി! 'ഷെഫിന്റെ കൈയില്‍ ഉമ്മ കൊടുക്കാന്‍ തോന്നി'; വിഡിയോ വൈറല്‍ 

ബാരിയാണി ചോറിന് മുകളിലേക്ക് ഒരു ഗ്ലാസ് ചോക്ലേറ്റ് സോസ് ഒഴിച്ചാണ് വിളമ്പുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ക്ഷണപ്രേമികളുടെ ഹിറ്റ് ലിസ്റ്റിലെ സ്ഥിരം വിഭവങ്ങളിലൊന്നാണ് ബിരിയാണി. ചിക്കന്‍, മട്ടണ്‍, ഫിഷ് എന്നുവേണ്ട നീണ്ട ലിസ്റ്റ് തന്നെയാണ് ബിരിയാണി രുചികളില്‍ നിറയുന്നത്. പക്ഷെ ചോക്ലേറ്റ് ബിരിയാണി പരീക്ഷിച്ചിട്ടുണ്ടോ? കേള്‍ക്കുമ്പോള്‍ നെറ്റി ചുളിയുമെങ്കിലും സംഗതി കിടിലന്‍ ടേസ്റ്റ് ആണെന്നാണ് രുചി നോക്കിയവര്‍ പറയുന്നത്. 

ഒരു പാക്കിസ്താനി യൂട്യൂബ് ചാനലിലാണ് ചോക്ലേറ്റ് ബിരിയാണി വില്‍ക്കുന്ന കറാച്ചിയിലെ കട പരിചയപ്പെടുത്തിയിരിക്കുന്നത്. ബാരിയാണി ചോറിന് മുകളിലേക്ക് ഒരു ഗ്ലാസ് ചോക്ലേറ്റ് സോസ് ഒഴിച്ചാണ് വിളമ്പുന്നത്. ആദ്യ വാ രുചിച്ചപ്പോള്‍ തന്നെ അതിഗംഭീരം എന്നാണ് യൂട്യൂബര്‍ വിശേഷിപ്പിച്ചത്. പിന്നാലെ ബിരിയാണിയുണ്ടാക്കിയ 'ഷെഫിന്റെ കൈയില്‍ ഉമ്മ കൊടുക്കണ'മെന്ന് ഇയാള്‍ പറയുന്നത് കേള്‍ക്കാം. അത്ര ഗംഭീരമാണ് ചോക്ലേറ്റ് ബിരിയാണി എന്നാണ് അഭിപ്രായം. 

ചോക്ലേറ്റ് ബിരിയാണിക്ക് അവതാരകന്റെ കൈയടി കിട്ടിയെങ്കിലും വിഡിയോ കണ്ടവര്‍ക്ക് ഈ കോമ്പിനേഷന്‍ അത്ര ഗംഭീരമായിരിക്കുമെന്ന് അഭിപ്രായമില്ല. അവതാരകന്റെ അഭിനയത്തിന് അവാര്‍ഡ് കൊടുക്കണമെന്നാണ് പവരും കമന്റ് കുറിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com