കാക്ക പഴയ കാക്കയല്ല!; 500 രൂപ നോട്ട് റാഞ്ചിയെടുത്ത് പറന്നു, തിരികെ കിട്ടാൻ വീട്ടമ്മയുടെ പെടാപ്പാട്, വിഡിയോ

കാക്കയുടെ കാലിനിടയിൽ നിന്ന് പണിപ്പെട്ടാണ് വീട്ടമ്മ പണം വീണ്ടെടുത്തത്
crow
500 രൂപ നോട്ട് റാഞ്ചിയെടുത്ത് പറന്ന് കാക്കഇന്‍സ്റ്റഗ്രാം
Updated on: 
1 min read

കാക്കയുടെ വായിൽ നിന്നും നെയ്യപ്പം തട്ടിയെടുക്കാൻ കുറുക്കച്ചൻ പെടാപ്പാട് പെട്ടതിന്റെ കഥ കുട്ടിക്കാലത്ത് നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. അത്തരത്തിലൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 500 രൂപയും കൊത്തി പറന്ന കാക്കയുടെ വായിൽ നിന്നും പണം തിരികെ കിട്ടുന്നതിന് വീട്ടമ്മ പെടാപ്പാട് പെടുന്നതാണ് വിഡിയോ.

പാട്ടുപാടുമ്പോൾ കാക്കയുടെ വായിൽ നിന്നും നെയ്യപ്പം താഴെ വീഴുകയും കുറുക്കൻ അതും കൊണ്ട് ഓടി എന്നുമാണ് കഥ,. എന്നാൽ ഇവിടെ ഒരു ട്വിസ്റ്റ് ഉണ്ട്. കാക്കയുടെ വായിൽ നിന്നും 500 രൂപ നോട്ട് കിട്ടുന്നതിന് വീട്ടമ്മ പല പ്രയോ​ഗങ്ങളും പയറ്റി, അവസാനം ഒരു മുന്തിരി വെച്ചു നീട്ടി. തന്റെ ചുണ്ടിലിരുന്ന 500 രൂപ നോട്ട് ആദ്യം സുരക്ഷിതമായി കാലിനിടയിൽ തിരികിവെച്ച ശേഷമാണ് മുന്തിരിയില്‍ കൊത്തുന്നതിന് വേണ്ടി കാക്ക ആഞ്ഞത്. പിന്നീട് കാക്കയുടെ കാലിനിടയിൽ നിന്ന് പണിപ്പെട്ടാണ് വീട്ടമ്മ പണം വീണ്ടെടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

crow
തിങ്കളാഴ്ച ആകാശത്ത് അപൂര്‍വ്വ പ്രതിഭാസം, സൂര്യന്‍ ഇരുട്ടിലേക്ക് മറയുമ്പോള്‍ തിളങ്ങാന്‍ നാലു ഗ്രഹങ്ങള്‍; ഒപ്പം 'ചെകുത്താന്‍' ധൂമകേതു

'500 രൂപ കിട്ടിയിട്ടുണ്ട്, ഷോപ്പിങ്ങിന് പോകാമെന്ന' കുറിപ്പോടെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോ വളരെ വേ​ഗം തന്നെ വൈറലായി. നിരവധി ആളുകളാണ് വിഡിയോയിൽ പ്രതികരിച്ച് എത്തിയത്. 'കാക്ക പഴയ കാക്ക അല്ലെന്നായിരുന്നു ഒരാൾ രസകരമായ കമന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com