ശ്രദ്ധതിരിക്കാന്‍ പഠിച്ച പണിയെല്ലാം പുറത്തെടുത്തു, ഒടുവില്‍ കേക്ക് അടിച്ചുമാറ്റി നായ!; വൈറലായി വിഡിയോ 

ഒരിക്കല്‍പോലും മേശയിലേക്കോ മേശപ്പുറത്തിരിക്കുന്ന ഭക്ഷണത്തിലേക്കോ ആശാന്‍ നോക്കുന്നുപോലുമില്ലെന്നതാണ് കൗതുകം
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

സ്‌നേഹവും കൗശലവുമൊക്കെ നിറഞ്ഞ നായ്ക്കളുടെ നിരവധി വിഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എത്ര നിരാശയിലാണെങ്കിലും ഇക്കൂട്ടത്തില്‍ ഒരു വിഡിയോ കണ്ടാല്‍ മൂഡ് തിരിച്ചുകിട്ടും. ആങ്ങനെയൊരു ക്യൂട്ട് വിഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ വൈറലാകുന്നത്. 

കഫേയില്‍ ഇരിക്കുന്ന പെണ്‍കുട്ടിക്കൊപ്പമുള്ള നായയാണ് വിഡിയോയിലെ താരം. പെണ്‍കുട്ടിയുടെ ശ്രദ്ധതിരിച്ച് മേശയിലിരിക്കുന്ന കേക്ക് അടിച്ചുമാറ്റാനാണ് ഈ വിദ്ധ്വാന്റെ പരിശ്രമം. ഇതിനായി മികച്ച അഭിനയം തന്നെയാണ് നായ പുറത്തെടുത്തത്. 

പഠിച്ച പണി പന്ത്രണ്ടും പുറത്തെടുത്ത് യുവതിയുടെ ശ്രദ്ധ മേശയില്‍ നിന്നകറ്റാനാണ് നായയുടെ പങ്കപ്പാട്. ഇതിനിടയില്‍ ഒരിക്കല്‍പോലും മേശയിലേക്കോ മേശപ്പുറത്തിരിക്കുന്ന ഭക്ഷണത്തിലേക്കോ ആശാന്‍ നോക്കുന്നുപോലുമില്ലെന്നതാണ് കൗതുകം. യുവതി തലതിരിച്ചതും ഞൊടിയിടയില്‍ കക്ഷി കേക്ക് അകത്താക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com