കടുവയുടെ ചെവി കടിച്ചെടുക്കാന്‍ നോക്കുന്ന നായ, തൊട്ടടുത്ത് സിംഹം; "പിടിവിട്ടാല്‍ കഥ കഴിയും"; വിഡിയോ 

ഗോള്‍ഡന്‍ റിട്രീവര്‍ നായ കടുവയുടെ ചെവി കടിച്ചെടുക്കാന്‍ നോക്കുന്നതാണ് വിഡിയോയില്‍
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

മൃഗങ്ങള്‍ തമ്മില്‍ വഴക്കുണ്ടാക്കുന്നതും കടിപിടി കൂടുന്നതുമൊന്നും അത്ര പുതിയ കാഴ്ചയല്ല. പട്ടിയും പൂച്ചയുമൊക്കെ കൊമ്പുകോര്‍ക്കുന്നത് നമ്മള്‍ പല തവണ കണ്ടിട്ടുണ്ട്. പക്ഷെ ഒരു പട്ടി കടുവയുമായി മല്ലിടുന്നത് കണ്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെ ഒരു വിഡിയോയാണ് വൈറലായിരിക്കുന്നത്. 

ഒരു ഗോള്‍ഡന്‍ റിട്രീവര്‍ കടുവയുടെ ചെവി കടിച്ചെടുക്കാന്‍ നോക്കുന്നതാണ് വിഡിയോയില്‍. ഇതിന്റെ തൊട്ടടുത്തായി ഒരു സിംഹം ഇരിക്കുന്നതും കാണാം. ആനിമല്‍ പവര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ വന്നത്. 

ചെവിയില്‍ കടിച്ചുപിടിച്ചിരിക്കുന്ന നായയെ മാറ്റാന്‍ കടുവ കഴിയുന്നത്ര പരിശ്രമിക്കുന്നുണ്ട്. ഇതൊക്കെ കണ്ട് സിംഹം അടുത്തുതന്നെ ഉണ്ടെങ്കിലും സംഭവത്തിലൊന്നും കക്ഷി ഇടപെടാന്‍ കൂട്ടാക്കിയില്ല. പിടിവിട്ടാല്‍ കഥ കഴിയും, ആരോടാ കളിക്കുന്നതെന്ന് പട്ടിക്കറിയാമോ? കിട്ടിയ അവസം വിട്ടുകളയാതെ പട്ടി, വിട്ടാല്‍ കഥ തീരും എന്നെല്ലാമാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER