

പല ഇനങ്ങളിലുള്ള മൃഗങ്ങളെ കാണാനുള്ള കൗതുകം കൊണ്ടാണ് ആളുകൾ മൃഗശാലയിലേക്ക് എത്തുന്നത്. എന്നാൽ ചൈനയിലെ ഒരു മൃഗശാല അധികൃതർ പറ്റിച്ച പണി സന്ദർശകരെയും സോഷ്യൽമീഡിയയെയും ഇപ്പോൾ രോഷാകുലരാക്കിയിരിക്കുകയാണ്. കാര്യം മറ്റൊന്നുമല്ല, പാണ്ടയാണെന്ന് പറഞ്ഞു മൃഗശാല അധികൃതർ സന്ദർശകർക്ക് മുന്നിൽ പ്രദർശിപ്പിച്ചത് നായകളെ പെയിന്റ് അടച്ചു. ദിവസങ്ങളോളം ഈ പകൽ തട്ടിപ്പ് തുടർന്നു.
പെട്ടെന്ന് കണ്ടാൽ തിരിച്ചറിയാത്ത വിധം ചൗചൗ ഇനത്തിൽപെട്ട നായക്കുട്ടികളുടെ രോമം വെട്ടി ഒതുക്കി കറുപ്പും വെളുപ്പും പെയിന്റ് അടിച്ചാണ് അധികൃതർ ഡ്യൂപ്ലിക്കെറ്റ്പാണ്ടകളെ ഇറക്കിയത്. രാവിലെ എട്ടു മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെയുള്ള സന്ദർശന സമയത്താണ് ഇവയെയും എത്തിക്കുക. പണ്ടകളെ കാണാൻ സന്ദർകരുടെ തിരക്കുമുണ്ടായി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒടുവിൽ അഡ്ജസ്റ്റ്മെന്റ് പൊളിഞ്ഞപ്പോൾ മൃഗശാല അധികൃതരുടെ ഭാഗത്ത് നിന്നും വിചിത്രമായ വിശദീകരണവും വന്നു. മൃഗശാലയിൽ പാണ്ടകളെ പ്രദർശിപ്പിക്കണമെന്ന ആഗ്രഹം കാരണമാണ് നായകളെ പെയിന്റ് അടിച്ച് സന്ദർശകരെ കാണിച്ചതെന്നായിരുന്നു വിശദീകരണം. നിലവിൽ എക്സിലൂടെ പാണ്ടകളായി പ്രദർശിച്ച നായകളുടെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates