

വീടു മുഴുവൻ ഓടി നടന്ന് വൃത്തിയാക്കിയാലും മറന്നു പോവുന്ന ഒന്നുണ്ട്, മുകളിൽ എല്ലാത്തിനും മൂകസാക്ഷിയായി കറങ്ങിക്കൊണ്ടിരിക്കുന്ന ഫാൻ. പൊടി നിറഞ്ഞ് ആകെ ഒരു അവസ്ഥയിലെത്തുമ്പോഴാണ് ഇതൊന്ന് വൃത്തിയാക്കണമെന്ന് ചിന്തിക്കുക. യഥാസമയത്ത് ഫാൻ വൃത്തിയാക്കിയില്ലെങ്കിൽ കാഴ്ചയിലെ അഭംഗി മാത്രമല്ല പൊടിപടലങ്ങളേറ്റ് അലർജി അടക്കമുള്ള അസുഖങ്ങളും പിടിപെടാം. ഇനി അതിന് കാത്തിരിക്കേണ്ട, ഫാൻ വൃത്തിയാക്കുന്ന കാര്യം ഗൗരവത്തോടെ കാണണം.
ഫാൻ വൃത്തിയാക്കുമ്പോൾ
മാസത്തിൽ ഒരു തവണയെങ്കിലും ഫാൻ വൃത്തിയാക്കാൻ ശ്രമിക്കണം. ഫാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ വൃത്തിയാക്കാന്‍ ശ്രമിക്കരുത്. അത് അപകമാണ്. അതുപോലെ ഗോവണി ഉപയോഗിച്ചോ സുരക്ഷിതമായ ഉയരത്തില്‍ കയറിനിന്നോ വേണം സീലിങ് ഫാന്‍ വൃത്തിയാക്കാന്‍.
വൃത്തിയാക്കുന്നതിന് മുന്‍പ് മാസ്‌ക് ഉപയോഗിച്ച് മുഖം നന്നായി മൂടാം. ഫാനില്‍ നിന്നുള്ള പൊടികള്‍ കണ്ണില്‍ വീഴാന്‍ സാധ്യതയുണ്ട്. മാത്രമല്ല അലര്‍ജിയുള്ളവര്‍ക്കു ഈ പൊടി പ്രയാസം സൃഷ്ടിച്ചേക്കാം.
ഫാൻ വൃത്തിയാക്കാൻ ചില പൊടിക്കൈകൾ
ഒരു പഴയ തലയിണ കവർ എടുത്ത് അതിനുള്ളിലേക്ക് ഫാനിന്റെ ഒരുലീഫ് കടത്താം. പതിയെ പൊടിതുടയ്ക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ പൊടിയെല്ലാം കൃത്യമായി കവറിനകത്തേക്കുതന്നെ വീഴും.
ഇങ്ങനെ എല്ലാ ലീഫുകളും വൃത്തിയാക്കാം. തുടര്‍ന്ന് വൃത്തിയുള്ള കോട്ടണ്‍ തുണി ഉപയോഗിച്ച് ഒന്നുകൂടി തുടച്ചെടുക്കാം. വൃത്തിയാക്കുമ്പോള്‍ ഫാനിന്റെ മോട്ടോറിലേക്ക് നനവ് പടരാതിരിക്കാന്‍ ശ്രദ്ധിക്കണം.
ടേബിള്‍ഫാന്‍ വൃത്തിയാക്കാന്‍ ആദ്യം അതിന്റെ ഗ്രില്‍ അഴിച്ചെടുക്കണം. തുടര്‍ന്ന് അത് സോപ്പുലായനിയില്‍ മുക്കിവെച്ച് കഴുകി വൃത്തിയാക്കാം. തുടര്‍ന്ന് ഫാനിന്റെ ബ്ലേഡുകള്‍ കോട്ടണ്‍ തുണി ഉപയോഗിച്ച് നന്നായി വൃത്തിയാക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates