

തുണി തേക്കാൻ മാത്രമല്ല, ഓംലേറ്റ് ഉണ്ടാക്കാനും ബ്രെഡ് ചൂടാക്കനുമൊക്കെ അയൺബോക്സ് ഉപയോഗിക്കാമെന്നത് ഹോസ്റ്റൽ ജീവികളുടെ കണ്ടുപിടിത്തങ്ങളായിരുന്നു. ഇപ്പോൾ കാലം മാറി, ഇലക്ടിക് കെറ്റിൽ ചിക്കൻ കറിയാണ് ലേറ്റസ്റ്റ്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ വളരെ വേഗമാണ് സോഷ്യൽമീഡിയയുടെ മനം കവർന്നത്.
ഒരു കൂട്ടം വിദ്യർഥിനികളാണ് ഈ പുത്തൻ പരീക്ഷണത്തിന് പിന്നിൽ. ചിക്കൻ കറിക്ക് വേണ്ട സവോളയും ഉരുളക്കിഴങ്ങും ഇഞ്ചിയും മുളകുമെല്ലാം കഴുകി അരിഞ്ഞുവൃത്തിയാക്കി വെച്ച ശേഷം കെറ്റിലിൽ ചിക്കനും വെള്ളവും ഒഴിച്ചു. ശേഷം അരിഞ്ഞു വെച്ച സാധനസാമിഗ്രികളും മസാലയും കൂട്ടി ചേർത്തു വേവിച്ചു. അൽപ സമയത്തിനുള്ളിൽ ചിക്കൻക്കറി റെഡി. പിന്നെ സമയം കളഞ്ഞില്ല. എല്ലാവരും വട്ടത്തിലിരുന്ന് കെറ്റിൽ ചിക്കൻ കഴിക്കുന്നതു വരെയാണ് വിഡിയോ.
വിഡിയോ വൈറലായതോടെ നിരവധി ആളുകളാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തുന്നത്. ഇലക്ട്രിക് കെറ്റിലിനെ ഇങ്ങനെയും ഉപയോഗിക്കമെന്ന് അത് ഉണ്ടാക്കിയവർ പോലും ചിന്തിച്ചിട്ടുണ്ടാവില്ലന്നായിരുന്നു ഒരാളുടെ കമന്റ്. ഇത്തരത്തിലെ രസകരമായ ഹോസ്റ്റൽ കഥകൾ അയവിറക്കിയും നിരവധി ആളുകൾ കമന്റുകൾ ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
