വെള്ളം കുറഞ്ഞാലും ചെടികള്‍ തഴച്ച് വളരും, ഫലം തരും; ഇസ്രയേല്‍ ഗവേഷകരുടെ കണ്ടെത്തല്‍

ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഷൗള്‍ യാലോവ്സ്‌കിയുടെയും ഡോ. നിര്‍ സാദിന്റെയും നേതൃത്വത്തിലുള്ള ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം എഎന്‍ഐ
Updated on
1 min read

ടെല്‍ അവീവ് : കുറച്ച് വെള്ളം മാത്രം ഉപയോഗപ്പെടുത്തി വിളവിനെ ബാധിക്കാതെ തക്കാളി കൃഷി സാധ്യമാക്കുന്ന ജനിതക എഡിറ്റിംഗ് സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച് ഇസ്രയേല്‍ ഗവേഷകര്‍. പുതിയ കണ്ടുപിടിത്തം സുസ്ഥിര കൃഷിക്കും ആഗോളതാപനത്തെ ബാധിക്കാതെ വിളകളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിലേക്കും വഴിവെക്കും.

ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഷൗള്‍ യാലോവ്സ്‌കിയുടെയും ഡോ. നിര്‍ സാദിന്റെയും നേതൃത്വത്തിലുള്ള ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. ജലത്തിന്റെ ബാഷ്പീകരണം, സസ്യങ്ങളിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡും തമ്മിലുള്ള ബന്ധം എന്നിവ ഗവേഷക സംഘം നിരീക്ഷിച്ചു.

പ്രതീകാത്മകചിത്രം
മനസില്‍ ചിന്തിക്കുന്നതെന്തും പകര്‍ത്തിയെടുക്കും; മനുഷ്യന്റെ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

ഒരു ചെടിയുടെ തണ്ടില്‍ നിന്നോ ഇലകളില്‍ നിന്നോ പൂക്കളില്‍ നിന്നോ വെള്ളം ബാഷ്പീകരിക്കപ്പെടുന്ന പ്രക്രിയയാണ് ജല ബാഷ്പീകരണം. ഈ ബാഷ്പീകരണത്തിന്റെ ഭൂരിഭാഗവും സ്റ്റോമാറ്റ എന്നറിയപ്പെടുന്ന ഇലയിലെ സുഷിരങ്ങളിലൂടെയാണ് നടക്കുന്നത്. വരള്‍ച്ചയുടെ സമയത്ത്, ജലനഷ്ടം കുറയ്ക്കുന്നതിന് സസ്യങ്ങള്‍ അവയുടെ സ്റ്റോമറ്റ അടക്കുന്നു. ഈ പ്രവര്‍ത്തനം പ്രകാശസംശ്ലേഷണത്തിലും പഞ്ചസാര ഉല്‍പാദനത്തിലും പ്രധാന ഘടകമായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യാനുള്ള സസ്യത്തിന്റെ കഴിവ് കുറയ്ക്കുന്നു.

ഈ പ്രശ്‌നം പരിഹരിക്കാന്‍, ഗവേഷകര്‍ സിആര്‍ഐഎസ്പിആര്‍ ജനിതക എഡിറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആര്‍ഒപി9 എന്ന ഒരു ജീനിനെ വികസിപ്പിച്ചു. ഇത് ഗവേഷകര്‍ക്ക് സസ്യങ്ങളിലെ സ്റ്റോമ ഭാഗികമായി മാത്രം അടക്കാന്‍ കഴിഞ്ഞു.താരതമ്യേന ബാഷ്പീകരണം കൂടുതലുള്ള ഉച്ചസമയത്ത് സ്‌റ്റോമ ഭാഗികമായി അടക്കാനായി എന്നതാണ് ശ്രദ്ധേയം

പ്രതീകാത്മകചിത്രം
എ സി പ്രവര്‍ത്തിക്കാത്തതില്‍ യാത്രക്കാരുടെ പ്രതിഷേധം; കൊച്ചി-ഷാര്‍ജ വിമാനം വൈകി

സസ്യങ്ങള്‍ക്ക് രാവിലെയും വൈകുന്നേരവും, ബാഷ്പീകരണം കുറവായിരിക്കുമ്പോള്‍, സ്റ്റോമേറ്റ തുറന്നിരുന്നു, ഇത് ചെടികള്‍ക്ക് ആവശ്യത്തിന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യാനും പഞ്ചസാര ഉത്പാദനം നിലനിര്‍ത്താനും സാധിക്കും.

ഗവേഷകര്‍ നൂറുകണക്കിന് സസ്യങ്ങളെ ഉള്‍പ്പെടുത്തി വിപുലമായ ഒരു ഫീല്‍ഡ് പരീക്ഷണം നടത്തി, പരിഷ്‌കരിച്ച ആര്‍ഒപി9 വിളകളില്‍ ചെലുത്തുന്ന സ്വാധീനം വിലയിരുത്തി. ഈ വിളകളില്‍ ബാഷ്പീകരണ സമയത്ത് കുറച്ച് ജലം നഷ്ടമായെങ്കിലും, പ്രകാശ സംശ്ലേഷണത്തിലോ വിളകളുടെ ഉത്പാദനത്തിലോ ഗുണനിലവാരത്തിലോ പഴങ്ങളിലെ പഞ്ചസാരയുടെ അംശം ഉള്‍പ്പെടെ യാതൊരു പ്രതികൂല ഫലവും ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com