

ചിലര്‍ക്ക് നായക്കളെന്നാല്‍ വളര്‍ത്തുമൃഗങ്ങള്‍ മാത്രമല്ല വീട്ടിലെ ഒരു അംഗം തന്നെയാണ്. അത്രയധികം സ്‌നേഹവും ആത്മബന്ധവുമായിരിക്കും അവര്‍ക്കിടയില്‍. അതുകൊണ്ടുതന്നെ ഒരു കാരണവശാലും അവയെ നഷ്ടപ്പെടാന്‍ അനുവദിക്കുകയുമില്ല. കൊതിപ്പിക്കുന്ന വിലയേക്കാള്‍ ശക്തമാണ് ഇത്തരം ആത്മബന്ധങ്ങള്‍ക്ക് എന്ന് തെളിയിച്ചിരിക്കുകയാണ് ബംഗളൂരു സ്വദേശി എസ് സതീഷ്.
20 കോടി രൂപ വിലപറഞ്ഞിട്ടും നായയെ വിട്ടുതരില്ലെന്നായിരുന്നു സതീഷിന്റെ തീരുമാനം. ഒരു നായയ്ക്ക് 20 കോടി രൂപയോ? കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ഇനം നായയാണ് സതീഷിന്റേത്. 'ഹൈദര്‍' എന്നാണ് പേര്. ഹൈദറിന് ഏകദേശം ഒരു പെണ്‍ സിംഹത്തിന്റെയത്ര വലുപ്പമുണ്ടെന്നാണ് സതീഷ് പറയുന്നത്. 1.5 വയസ്സുള്ള ഹൈദറിന് ഇപ്പോള്‍ ആറടി ഉയരമുണ്ട്. 110 കിലോയാണ് ഭാരം. രണ്ട് ലിറ്ററിന്റെ ഒരു സോഡാകുപ്പിയുടെ വലുപ്പമുണ്ട് ഓരോ കാലുകള്‍ക്കും.
പലരും ഹൈദറിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിലൊരാളാണ് 20 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. എന്നാല്‍ നായയെ വില്‍ക്കാന്‍ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു സതീഷ്. "ഹൈദറിനെ ഞാന്‍ തന്നെ ബ്രീഡ് ചെയ്തതാണ്. അവന്‍ ജനിച്ചപ്പോള്‍ തന്നെ ഇവനെ ആര്‍ക്കും കൊടുക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. ഹൈദറിനെ ലോകത്തിന് പരിചയപ്പെടുത്താന്‍ കഴിഞ്ഞ നവംബറില്‍ ഒരു ഷോ ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നു, പക്ഷെ അത് നടന്നില്ല. ആ പരിപാടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കാര്യമായി പ്രചരിച്ചിരുന്നു. അങ്ങനെയാണ് ഹൈദരാബാദ് സ്വദേശിയായ ഒരാള്‍ 20 കോടി രൂപ വാഗ്ദാനം ചെയ്‌തെത്തിയത്. പക്ഷെ ഞാന്‍ അത് വേണ്ടെന്ന് പറഞ്ഞു", സതീഷ് പറഞ്ഞു.
കെങ്കേരിയില്‍ ഒരു 2ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റില്‍ കെയര്‍ടേക്കറോടൊപ്പമാണ് ഹൈദറിന്റെ താമസം. തണുപ്പ് നിര്‍ബന്ധമാണ് അതുകൊണ്ട് ഫഌറ്റ് പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്തിട്ടുണ്ട്. ദിവസവും മൂന്ന് കിലോയോളം ഇറച്ചി കഴിക്കും, അതാണ് ദിവസം മുഴുവന്‍ ആരോഗ്യത്തോടെയിരിക്കാന്‍ കാരണം. ഇവന്റെ ശരീരവലുപ്പമനുസരിച്ച് ധാരാളം പോഷകങ്ങള്‍ ആവശ്യമാണ് അതുകൊണ്ട് സാധാരണ നായ്ക്കള്‍ കഴിക്കുന്ന ഭക്ഷണമല്ല ഹൈദറിന് നല്‍കുന്നതെന്നും സതീഷ് പറഞ്ഞു.
ഹൈദര്‍ ആളുകളുമായി ഇടപെടാന്‍ ഇഷ്ടപ്പെടുന്ന നായയാണെന്നും വളരെ സൗഹൃദം നിറഞ്ഞ പെരുമാറ്റമാണെന്നും സതീഷ് പറയുന്നു. പക്ഷെ അവന്റെ സ്ഥലം ആരെങ്കിലും കയ്യടക്കിയാല്‍ സഹിക്കില്ല. ആള് കടിക്കില്ല പക്ഷെ അവന്റെ ഇടം നമ്മള്‍ കയ്യേറുന്നത് കണ്ടാല്‍ ഉടനെ കുരയ്ക്കും, സതീഷ് കൂട്ടിച്ചേര്‍ത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates