ആരാ പറഞ്ഞത് പറക്കും അണ്ണാന്‍ ഇല്ലെന്ന്?; ദേ കാണൂ- വിഡിയോ

പലരും പറക്കുന്ന അണ്ണാനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണാത്തത് കൊണ്ട് ഇത് വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരാണ് ഭൂരിഭാഗം ആളുകളും
flying squirrel
ഒരു മരത്തിൽ നിന്ന് മറ്റൊന്നിലേക്ക് പറക്കുന്ന അണ്ണാൻ
Updated on
1 min read

അണ്ണാന്‍ പറക്കുമോ? സംശയം തോന്നാത്തവര്‍ ചുരുക്കമായിരിക്കും. പലരും പറക്കുന്ന അണ്ണാനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണാത്തത് കൊണ്ട് ഇത് വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരാണ് ഭൂരിഭാഗം ആളുകളും. ഇപ്പോള്‍ പറക്കുന്ന അണ്ണാന്റെ വിഡിയോയാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ ശിവകുമാര്‍ ഗംഗല്‍ ആണ് കാട്ടിലെ പറക്കുന്ന അണ്ണാന്റെ ദൃശ്യങ്ങള്‍ എക്‌സില്‍ പങ്കുവെച്ചത്. ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഒരു മരത്തില്‍ നിന്ന് മറ്റൊരു മരത്തിലേക്ക് അണ്ണാന്‍ പറക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അനായാസം അണ്ണാന്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതാണ് ദൃശ്യങ്ങളില്‍ അമ്പരപ്പ് ഉളവാക്കുന്നത്.

അണ്ണാന്‍ വര്‍ഗത്തില്‍ പെട്ട പറക്കുന്ന സസ്തനികളാണ് പറക്കും അണ്ണാനുകള്‍. എന്നാല്‍ ഇവ പക്ഷികളെ പോലെ ശക്തമായി പറക്കാന്‍ കഴിവില്ലാത്തവ ആണ്. ഇവ ഒരു മരത്തില്‍ നിന്നും മറ്റൊരു മരത്തിലേക്ക് ആണ് പറക്കുന്നത്. 90 മീറ്റര്‍ ദൂരം വരെ ഇവയ്ക്ക് പറക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തല്‍. വാലും ഇതിനോടു ചേര്‍ന്നുള്ള ത്വക്ക് ഭാഗവുമാണ് ഇവയ്ക്ക് പറക്കാനുള്ള കഴിവ് നല്‍കുന്നത്. ഇന്ത്യ കൂടാതെ ചൈന, ഇന്തോനേഷ്യ, മ്യാന്‍മാര്‍, ശ്രീലങ്ക, തായ്വാന്‍, വിയറ്റ്നാം, തായ്ലാന്‍ഡ് എന്നിവിടങ്ങളിലും ഇവ കാണപ്പെടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

K Muraleedharan
Salim Kumar
Ravi Mohan, Aarti Ravi and Sujatha
Priyadarshan, Sanju Samson
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com