ചെറു പ്രായത്തിൽ ഒരു വൻ കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ലില്ലി വൈൽഡർ എന്ന നാല് വയസുകാരി. 220 ദശലക്ഷം വർഷങ്ങൾ പഴക്കംചെന്ന ദിനോസറിന്റെ കാൽപ്പാടുകളാണ് ലില്ലി തിരിച്ചറിഞ്ഞത്. ബ്രിട്ടനിൽ ഒരു ദശാബ്ദത്തിനിടെ കണ്ടെത്തിയതിൽ ഏറ്റവും കൃത്യതയുള്ള അടയാളമാണ് ഇത്. 22 കോടി വർഷങ്ങൾക്ക് മുമ്പ് ദിനോസറുകൾ എങ്ങനെയാണ് നടന്നിരുന്നതെന്ന് ശാസ്ത്രജ്ഞർക്ക് കണ്ടെത്താനാകും.
അച്ഛൻ റിച്ചാർഡിനൊപ്പം വെയിൽസ് കടൽത്തീരത്തു കൂടെ നടക്കുമ്പോഴാണ് ലില്ലി 10 സെന്റീമീറ്ററോളം നീളമുള്ള ഡിനോസറിന്റെ കാൽപാട് കണ്ടത്. ഇടൻതന്നെ കാര്യം അച്ഛനെ അറിയിച്ചു. പിന്നീട് ഇവിടെനിന്ന് പകർത്തിയ ചിത്രം വെയിൽസ് മ്യൂസിയത്തിന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചു.
ഈ ശിലാദ്രവ്യം ഇവിടെനിന്ന് കാർഡിഫിലെ നാഷണൽ മ്യൂസിയത്തിലേക്ക് മാറ്റും. ദിനോസറിന്റെ കാലുകളുടെ യഥാർത്ഥ ഘടന, നഖത്തിന്റെ അടയാളം എന്നിവ വ്യക്തമായി മനസ്സിലാക്കാൻ ഇത് സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates