മഞ്ഞ് കൊണ്ട് ഐസ്‌ക്രീം ഉണ്ടാക്കി യുവതി, വിഫലശ്രമം; മണ്ടത്തരമെന്ന് കമന്റ് 

മഞ്ഞ് കൊണ്ടുണ്ടാക്കിയ ഐസ്‌ക്രീം രുചിച്ചുനോക്കിയിട്ടുണ്ടോ?  ഇന്‍സ്റ്റഗ്രാമില്‍ വൈറലായ പുതിയൊരു വിഡിയോയിലാണ് ഈ കാഴ്ച്ച
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

ഐസ്‌ക്രീം എന്ന് കേള്‍ക്കുമ്പോള്‍ പലരുടെയും മുഖത്തൊരു സന്തോഷം വിടരും. ഐസ്‌ക്രീമിന്റെ പല വെറൈറ്റികളും പരീക്ഷിക്കാന്‍ നമുക്കൊക്കെ ഇഷ്ടവുമാണ്. ചോക്ലേറ്റിലും വാനിലയിലും തുടങ്ങിയ ഐസ്‌ക്രീം വെറൈറ്റികള്‍ ഇപ്പോള്‍ ഇളനീരും ചക്കയുമൊക്കെ വരെ എത്തിയിട്ടുണ്ട്. പക്ഷെ, നിങ്ങളാരെങ്കിലും മഞ്ഞ് കൊണ്ടുണ്ടാക്കിയ ഐസ്‌ക്രീം രുചിച്ചുനോക്കിയിട്ടുണ്ടോ?  ഇന്‍സ്റ്റഗ്രാമില്‍ വൈറലായ പുതിയൊരു വിഡിയോയിലാണ് ഈ കാഴ്ച്ച. 

ഒരു ബൗളിലേക്ക് മഞ്ഞ് കോരിയെടുത്ത് ഒരു യുവതി ഐസ്‌ക്രീം ഉണ്ടാക്കുന്നതാണ് വിഡിയോ. ഐസ് നിറഞ്ഞ ബൗളിലേക്ക് കണ്ടെന്‍സ്ഡ് മില്‍ക്ക് ഒഴിക്കും. ഇതിലേക്ക് അല്‍പം വാനില എസന്‍സും ചേര്‍ക്കും. എല്ലാം നന്നായി മിക്‌സ് ചെയ്ത ശേഷം രുചി നോക്കുന്നതും വിഡിയോയിലുണ്ട്. എന്നാല്‍ സംഭവം ഐസ്‌ക്രീം പോലെയല്ല ഐസ്‌ഗോള പോലെയാണ് തോന്നുന്നതെന്നാണ് ഇവര്‍ പറഞ്ഞത്. 

മഞ്ഞ് കൊണ്ട് ഐസ്‌ക്രീം ഉണ്ടാക്കുന്നതില്‍ താന്‍ പരാജയപ്പെട്ടെന്ന് സമ്മതിച്ച യുവതി കണ്ടെന്‍സ്ഡ് മില്‍ക്കിന്റെ അളവ് കുറച്ചാല്‍ ഒരുപക്ഷെ ശരിയാകുമായിരുന്നു എന്നാണ് പറയുന്നത്. വിഡിയോ കണ്ടവരാകട്ടെ രുചിയേക്കാളേറെ വൃത്തിയുടെ കാര്യത്തിലാണ് ആശങ്ക അറിയിച്ചത്. ഒരു ഗ്ലാസില്‍ മഞ്ഞ് നിറച്ച് ഉരുക്കിയാല്‍ അതില്‍ എത്രമാത്രം അഴുക്കുണ്ടെന്ന് കാണാന്‍ പറ്റുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ഒട്ടും ബുദ്ധിയില്ലാത്ത പ്രവര്‍ത്തിയാണ് കാണിച്ചതെന്നും ഇന്റര്‍നെറ്റില്‍ കണ്ടതില്‍ ഏറ്റവും വലിയ മണ്ടത്തരമെന്നും ആണ് ആളുകള്‍ കമന്റ് ബോക്‌സില്‍ പറഞ്ഞിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER