സ്വിമ്മിങ് വേഷം ധരിച്ച് സഞ്ചാരികള്‍; പുഴയില്‍ കൂറ്റന്‍ അനാക്കോണ്ട, പരിഭ്രാന്തി- വീഡിയോ

ഇപ്പോള്‍ ഒരു കൂറ്റന്‍ അനാക്കോണ്ടയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്
പുഴയിൽ കണ്ട അനാക്കോണ്ടയുടെ ചിത്രം പകർത്തുന്ന സഞ്ചാരികൾ
പുഴയിൽ കണ്ട അനാക്കോണ്ടയുടെ ചിത്രം പകർത്തുന്ന സഞ്ചാരികൾ
Updated on
1 min read

പാമ്പുകളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.ചിലത് കൗതുകം ഉണ്ടാക്കുമ്പോള്‍ മറ്റു ചിലത് ഭയം ജനിപ്പിക്കുന്നതാണ്. ഇപ്പോള്‍ ഒരു കൂറ്റന്‍ അനാക്കോണ്ടയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം. പുഴയ്ക്ക് അരികില്‍ വിനോദസഞ്ചാരികള്‍ നില്‍ക്കുമ്പോഴാണ് മറുകരയില്‍ അനാക്കോണ്ടയെ കണ്ടത്. അനാക്കോണ്ടയെ കണ്ട് ഭയന്ന് ആളുകള്‍ ഒച്ചവെച്ചു. ഒഴുക്കിന് അനുസരിച്ച് അനാക്കോണ്ട നീങ്ങാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെള്ളത്തില്‍ ഇറങ്ങാന്‍ സ്വിമ്മിങ് വേഷം ധരിച്ച് സഞ്ചാരികള്‍ പുഴത്തീരത്ത് നില്‍ക്കുമ്പോഴാണ് അനാക്കോണ്ടയെ കണ്ടത്. ഇതോടെ പുഴയില്‍ ഇറങ്ങേണ്ട എന്ന് സഞ്ചാരികള്‍ തീരുമാനിച്ചു. പുഴയില്‍ ഇറങ്ങിയിരുന്നെങ്കില്‍ എന്തുസംഭവിക്കുമായിരുന്നു എന്ന് ചിന്തിച്ച് സഞ്ചാരികള്‍ ആശങ്കയും പങ്കുവെച്ചു. ടൂറിസ്റ്റ് കേന്ദ്രം ഏതെന്ന് വ്യക്തമല്ല.

പുഴയിൽ കണ്ട അനാക്കോണ്ടയുടെ ചിത്രം പകർത്തുന്ന സഞ്ചാരികൾ
ഒരിഞ്ചില്‍ താഴെ വലുപ്പം; കൊടും വിഷപ്പാമ്പിനെ അകത്താക്കുന്ന റെഡ്ബാക്ക് സ്പൈഡര്‍, വീഡിയോ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com