ഒരു ബര്‍ഗറിന് എത്ര രൂപയാകും?; ഇതാ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ബര്‍ഗര്‍, വില 58,000രൂപ! 

ഗോൾഡ് സ്റ്റാൻഡേർഡ് എന്നാണ് 700 ഡോളറിന്റെ ബർഗറിന്റെ പേര്. വാഗ്യൂ സ്റ്റീക്ക് ബർഗറാണ് ഇത്
വിഡിയോ സ്ക്രൂൻഷോട്ട്
വിഡിയോ സ്ക്രൂൻഷോട്ട്
Updated on: 
1 min read

ഒരു ബര്‍ഗര്‍ കഴിക്കാന്‍ എത്ര രൂപയാകും? ഈ ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം തരാന്‍ കഴിയില്ലെങ്കിലും ബര്‍ഗറിന്റെ വില 1500 കടക്കില്ലെന്നതാണ് ഇതുവരെയുള്ള ധാരണ. എന്നാലിപ്പോള്‍ അമേരിക്കയില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ തുടങ്ങുന്ന പുതിയ ബര്‍ഗര്‍ ഷോപ്പില്‍ നിന്ന് കഴിക്കുമ്പോള്‍ വില ഇത്രയിലൊന്നും ഒതുങ്ങില്ല. മെനു കാര്‍ഡിലുള്ള ബര്‍ഗറിന്റെ വില അറിഞ്ഞാല്‍ ആരുമൊന്ന് ഞെട്ടും. 

ഫിലാഡെല്‍ഫിയയിലെ ഈ റെസ്റ്റോറന്റില്‍ 700 ഡോളര്‍ അതായത് ഏകദേശം 57,987രൂപയാണ് ബര്‍ഗറിനിട്ടിരിക്കുന്ന വില. മുമ്പ് ഇവിടെ പ്രവര്‍ത്തിച്ചിരുന്ന റെസ്റ്റോറന്റ് പുതിയ പേരും മെനു ലിസ്റ്റുമൊക്കെയായി പുതിയ രൂപത്തില്‍ അവതരിക്കുന്നതാണിവിടെ. ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് എന്നാണ് 700 ഡോളറിന്റെ ബര്‍ഗറിന്റെ പേര്. വാഗ്യൂ സ്റ്റീക്ക് ബര്‍ഗറാണ് ഇതെന്നാണ് മെനുവില്‍ നിന്ന് മനസ്സിലാകുന്നത്. ഐറിഷ് ചെഡ്ഡാര്‍, തേന്‍, ഫ്രഷ് ബ്ലാക്ക് ട്രഫിള്‍, കോഗ്നാക് ഉപയോഗിച്ച് ഗ്രില്‍ ചെയ്ത ലോബ്‌സ്റ്റര്‍ എന്നിവയാണ് സ്‌പെഷ്യല്‍ ബര്‍ഗറിലുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER