കുട്ടിക്കാലത്തെ ചേര്‍ത്തുപിടിക്കാം... സാരി ട്രെന്‍ഡിന് ശേഷം നൊസ്റ്റാള്‍ജിയ; പുതിയ ട്രെന്‍ഡുമായി ജെമിനി

ജെമിനി ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ആളുകള്‍ക്ക് പുതിയ ചിത്രങ്ങള്‍ തയ്യാറാക്കാന്‍ കഴിയും.
Google Gemini’s latest feature Hug my younger self
Google Gemini’s latest feature Hug my younger selfai Generated
Updated on
1 min read

നാനോ ബനാന, സാരി എഐ എഡിറ്റിനും പിന്നാലെ സോഷ്യല്‍ മീഡിയ ഭരിക്കാന്‍ അടുത്ത ഐറ്റവുമായി ജെമിനി എത്തുന്നു. 'ഹഗ് മൈ യെങ്ങര്‍ സെല്‍ഫ്' സ്വന്തം ചെറുപ്പത്തെ പുണരു... എന്ന നിലയിലാണ് പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോട്ടോ എഡിറ്റ് ഒരുങ്ങുന്നത്.

ഗൃഹാതുരത്വം നിറഞ്ഞ നിങ്ങളുടെ കുട്ടിക്കാല ഫോട്ടോ ഇപ്പോഴത്തെ ഫോട്ടോയുമായി ചേര്‍ക്കുന്നതാണ് ഹഗ് മൈ യെങ്ങര്‍ സെല്‍ഫ് മുന്നോട്ട് വയ്ക്കുന്നത്. ജെമിനി ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ആളുകള്‍ക്ക് പുതിയ ചിത്രങ്ങള്‍ തയ്യാറാക്കാന്‍ കഴിയും.

Google Gemini’s latest feature Hug my younger self
'30 മിനിറ്റ് വെള്ളത്തില്‍ കിടന്നാലും ഒന്നും സംഭവിക്കില്ല', നിരവധി എഐ ഫീച്ചറുകള്‍; 22,000 രൂപ മുതല്‍ വില, ഓപ്പോ എഫ്31 ഫൈവ് ജി സീരീസ് വിപണിയില്‍

'Hug my younger self' ട്രെന്‍ഡിന്റെ ഭാഗമാകാം

  • പ്ലേ സ്റ്റോര്‍ - ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്നും ഗൂഗിള്‍ ജെമിനി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

  • ഗുഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് ജെമിനിയില്‍ ലോഗ് ഇന്‍ ചെയ്യാന്‍ സാധിക്കും.

  • ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുക - നിങ്ങളുടെ ഇപ്പോഴത്തെയും കുട്ടിക്കാലത്തെയും രണ്ട് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുക.

  • നിര്‍ദേശം നല്‍കാം: ഇപ്പോഴത്തെ രൂപം കുട്ടിക്കാലത്തെ ഇളയ രൂപത്തെ ആലിംഗനം ചെയുന്ന വിധത്തില്‍ ഫോട്ടോ തയ്യാറാക്കാന്‍ ആവശ്യപ്പെടാം.

  • ചിത്രം സൃഷ്ടിക്കാന്‍ നിര്‍ദേശം നല്‍കിയ ശേഷം കാത്തിരിക്കാം.

Google Gemini’s latest feature Hug my younger self
പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികള്‍ ഓഫ് ചെയ്യാന്‍ സാധ്യത; ഓട്ടോമാറ്റിക് കണ്‍ട്രോള്‍ റൂം അഭികാമ്യം: സുപ്രീംകോടതി

ജെമിനിയെ കൈപിടിച്ചുയര്‍ത്തി വൈറല്‍ ടൂള്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ ഭരിക്കുന്ന സാരി ചിത്രങ്ങളും നാനോ ബനാനയും എഐ സേവന ദാനതാക്കളുടെ ജനപ്രീതിയില്‍ വലിയ മുന്നേറ്റമാണ് കാഴ്ച വച്ചത്. ഇത്തരം ആപ്പുകളില്‍ ജെമിനിയെ ഒന്നാമത് എത്തിക്കാനും ഈ ടൂളുകള്‍ക്ക് കഴിഞ്ഞു. ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടിയെ മറികടന്ന് ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഏറ്റവും ജനപ്രിയമായ സൗജന്യ ആപ്പായി ജെമിനി വളരുകയും ചെയ്തു.

പുതിയ ട്രെന്‍ഡുകള്‍ക്ക് പിന്നാലെ ജെമിനിയുടെ പുതിയ ഉപഭോക്താക്കളുടെ എണ്ണത്തില്‍ കാര്യമായ ഉയര്‍ച്ച ഉണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓഗസ്റ്റ് 26 നും സെപ്റ്റംബര്‍ 9 നും ഇടയില്‍ 23 ദശലക്ഷത്തിലധികം പുതിയ ഉപയോക്താക്കളെയാണ് ജെമിനിക്ക് ലഭിച്ചത്. ഇതേകാലയളവില്‍ ട്രെന്‍ഡിങ്ങില്‍ മുന്നില്‍ നിന്ന നാനോ ബനാനയില്‍ 50 കോടി ചിത്രങ്ങള്‍ തയ്യാറാക്കപ്പെട്ടെന്നും കണക്കുകള്‍ പറയുന്നു.

Summary

Google Gemini sparked the 'hug my younger self' trend, with users trying the prompt and creating adorable Polaroid-style images using AI.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com