ആട്, കോഴി, പശു...; പിന്നെ ഉണങ്ങാനിട്ട നെല്ലും വൈക്കോലും; എടുത്തു മാറ്റിക്കോ, ട്രെയിന്‍ വരുന്നുണ്ട്, സിനിമ പോലെ കണ്ടിരിക്കാം ഈ യാത്ര, വിഡിയോ 

ബംഗ്ലാദേശിലെ ദേവന്‍ഗഞ്ചില്‍ നിന്ന് ബഹാദുരാബാദ് ഗട്ടിലേക്ക്‌ റെയില്‍ പാളത്തിലൂടെ ഒരു എന്‍ജിന്‍ കടന്നുപോകുമ്പോഴുള്ള സംഭവവികാസങ്ങളാണ് വിഡിയോയില്‍ 
ആട്, കോഴി, പശു...; പിന്നെ ഉണങ്ങാനിട്ട നെല്ലും വൈക്കോലും; എടുത്തു മാറ്റിക്കോ, ട്രെയിന്‍ വരുന്നുണ്ട്, സിനിമ പോലെ കണ്ടിരിക്കാം ഈ യാത്ര, വിഡിയോ 
Updated on: 
1 min read

‍സിനിമയില്‍ മാത്രം കാണാന്‍ സാധ്യതയുള്ള ദൃശ്യങ്ങള്‍ക്ക് സമാനമാണ് ബംഗ്ലാദേശിലെ ദേവന്‍ഗഞ്ചില്‍ നിന്ന് ബഹാദുരാബാദ് ഗട്ടിലേക്കുള്ള യാത്ര. പ്രകൃതിമനോഹരമായ പാടങ്ങളല്ല ഈ യാത്രയില്‍ അമ്പരപ്പിക്കുന്ന കാഴ്ച. ഇരുസ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന റെയില്‍ പാളത്തിലൂടെ ഒരു എന്‍ജിന്‍ കടന്നുപോകുമ്പോഴുള്ള സംഭവവികാസങ്ങളാണ് അതിശയിപ്പിക്കുന്നത്. 

കോഴിക്കുഞ്ഞുങ്ങളെയും കന്നുകാലികളെയും തൊട്ട് ഉണങ്ങാനിട്ട വൈക്കോല്‍ വരെ പാളത്തില്‍ കാണാം. ഹോണടിച്ചു ചീറിപ്പാഞ്ഞുവന്നാലും തടസ്സങ്ങള്‍ നിക്കി മുന്നോട്ടുപോകാന്‍ സമയമെടുക്കും. എന്‍ജിന്‍ വരുന്നത് കണ്ട് പാളത്തിന് ഇരുവശവും താമസിക്കുന്നവര്‍ ഓടിനടന്ന് തടസ്സങ്ങള്‍ നീക്കുന്നത് വിഡിയോയിലുണ്ട്. 

പാളത്തിലൂടെ ഓടിക്കളിക്കുന്ന കുട്ടികളെയും, ഉണക്കാന്‍ വിരിച്ചിട്ടിരിക്കുന്ന നെല്ലും എന്നുവേണ്ട ഇല്ലിക്കമ്പ് വരെ വെട്ടിമാറ്റിയാണ് എന്‍ജിന്‍ പാളത്തിലൂടെ മുന്നോട്ട് പോകുന്നത്. ചിലര്‍ തങ്ങളുടെ ആടുകളെ എന്‍ജിന് മുന്നില്‍ നിന്ന് രക്ഷിക്കാന്‍ വെപ്രാളപ്പെടുമ്പോള്‍ മറ്റുചിലര്‍ നെല്ല് വിരിച്ചിട്ടിരിക്കുന്ന പായയും കൈയിലെടുത്ത് ഓടുന്നത് കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com