അടുത്ത വർഷത്തോടെ, കേരളത്തിലെ 200 ഹൃദ്രോഗികൾ അവരുടെ കിടക്കകൾക്ക് സമീപം ഡ്രം വലുപ്പത്തിലുള്ള സിലിണ്ടർ എയർ പ്യൂരിഫയർ ഉപയോഗിച്ച് ഉറങ്ങും. മുറിക്കുള്ളിലെ വായു മലിനീകരണവും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠിക്കുന്നതിനായി ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) നടത്തുന്ന ഒരു പ്രധാന ഗവേഷണത്തിന്റെ ഭാഗമാണിത്.
ഹൃദ്രോഗം (heart disease) ബാധിച്ചവരിലെ സങ്കീർണതകൾ കുറയ്ക്കാൻ മുറിക്കുള്ളിലെ ശുദ്ധ വായുവിന് കഴിയുമോ എന്ന് മനസ്സിലാക്കുക എന്നതാണ് ഈ പഠനത്തിലെ ലക്ഷ്യം. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), വിതരണം ചെയ്യുന്ന എയർ പ്യൂരിഫയറുകളാണ് പഠനത്തിനായി ഉപയോഗിക്കുന്നത്.
കേരളം കേന്ദ്രീകരിച്ച് നടത്തുന്ന ഈ പദ്ധതി, ന്യൂഡൽഹിയിലെ എയിംസും പഞ്ചാബിലെ ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളേജും ഉൾപ്പെടുന്ന ഒരു വലിയ മൾട്ടി-സെന്റർ ഗവേഷണ സംരംഭത്തിന്റെ ഭാഗമാണ് -- കേരളത്തേക്കാൾ മോശം വായു ഗുണനിലവാരത്തിന് പേരുകേട്ട പ്രദേശങ്ങളാണിവ രണ്ടും. ഇന്ത്യയിലെ മരണത്തിന്റെ പ്രധാന കാരണം ഹൃദയ സംബന്ധമായ അസുഖങ്ങൾ ആയതിനാൽ ഈ പഠനത്തിന് വളരെയധികം പ്രധാന്യമുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ധനസഹായത്തോടെയാണ് പഠനം,
"വായു മലിനീകരണം ഒരു നഗരത്തിന്റെയോ ഗതാഗതത്തിന്റെയോ മാത്രം പ്രശ്നമല്ല. ആളുകൾ കൂടുതൽ സമയവും ചെലവഴിക്കുന്ന വീടിനുള്ളിലെ വായു, പ്രത്യേകിച്ച് ഹൃദയസ്തംഭനമുള്ളവർക്ക് അപകടകരമായേക്കാം," ശ്രീചിത്ര യിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും കാർഡിയോളജി പ്രൊഫസറുമായ ഡോ. ഹരികൃഷ്ണൻ എസ്. ദി ന്യൂ ഇന്ത്യൻ എക്സപ്രസ്സിനോട് പറഞ്ഞു.
"ഈ പഠനം ഒരു നിർണായക ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് ശ്രമിക്കുന്നത്: മുറിക്കുള്ളിലെ വായു മലിനീകരണം കുറയ്ക്കുന്നത് ഹൃദയസ്തംഭനമുള്ള രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്തുമോ?"
ക്രമാനുസൃതമല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന വീടുകളിൽ വിതരണം ചെയ്യുന്ന രണ്ട് തരം പ്യൂരിഫയറുകളിൽ ഒന്നിൽ ഒരു അടിസ്ഥാന ബാക്ടീരിയൽ ഫിൽട്ടർ ഉണ്ട്, മറ്റൊന്നിൽ ബാക്ടീരിയൽ, പൊടി ഫിൽട്ടറുകൾ എന്നിവയുണ്ടാകും. പരിസ്ഥിതിയിൽ നിന്നും പാചകം പോലുള്ള ഗാർഹിക രീതികളിൽ നിന്നുമുള്ള മലിനീകരണതോത് ഈ ഉപകരണങ്ങൾ അളക്കും.
"ഓരോ മൂന്ന് മാസത്തിലും രോഗികൾ ക്ലിനിക്കൽ അവലോകനത്തിനായി തിരിച്ചെത്തും, ഈ സമയത്ത് ഡോക്ടർമാർ അവരുടെ ഹൃദയ പ്രവർത്തനത്തിലെ മാറ്റങ്ങൾ, പ്രത്യേകിച്ച് ഹൃദയത്തിന്റെ പമ്പിംഗ് കാര്യക്ഷമത, വിലയിരുത്തും," ഡോ. ഹരികൃഷ്ണൻ പറഞ്ഞു.
ശ്രീചിത്രയിൽ സ്ഥാപിച്ചിട്ടുള്ള ഒരു സെൻട്രൽ മോണിറ്ററിൽ നിന്നുള്ള പ്രാരംഭ നിരീക്ഷണത്തിൽ നിന്നുള്ള ഡാറ്റ , വീട്ടിൽ നിന്ന് ഉപയോഗിക്കുന്ന മെഷീനുകൾ ശേഖരിക്കുന്ന ഡാറ്റ വ്യാഖ്യാനിക്കുന്നതിന് സഹായിക്കും. ശ്രീചിത്രയിലെ രോഗികളായ തിരുവനന്തപുരത്തും കൊല്ലത്തുമുള്ള പത്ത് പേരുടെ വീടുകളിൽ എയർ പ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്, ബാക്കിയുള്ള 190 ഇടങ്ങളിൽ ഉടൻ ആരംഭിക്കും.
ഡോ. ഹരികൃഷ്ണനൊപ്പം കോ-പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർമാരായ ഡോ. ജീമോൻ പന്നിയാംമാക്കൽ, ഡോ. സഞ്ജയ്, ഡോ. ജ്യോതി വിജയ് എന്നിവരും പഠന സംഘത്തിലുണ്ട്. പരിസ്ഥിതി, തൊഴിൽ ആരോഗ്യം എന്നിവയെക്കുറിച്ചുള്ള ഇന്ത്യ-യുഎസ് സഹകരണ കരാറിന് കീഴിലാണ് ഗവേഷണം നടക്കുന്നത്.
സൂക്ഷ്മ കണിക മലിനീകരണവും (PM2.5) ഹൃദയ സംബന്ധമായ അപകടസാധ്യതകളുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ വർദ്ധിച്ചുവരികയാണ്. ഡൽഹിയിലെ എയിംസിൽ നിന്നുള്ള സമീപകാല പഠനം വെളിപ്പെടുത്തിയത് PM2.5 ലെവലിൽ നേരിയ വർദ്ധനവ് പോലും അതേ ദിവസം തന്നെ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുമെന്നാണ്. ഇന്ത്യയിൽ, ഇത് വളരെ കൂടുതലാണ്: 2019 ൽ 100,000 പേരിൽ 70 മരണങ്ങൾ PM2.5 എക്സ്പോഷർ മൂലമാണെന്ന് കണക്കാക്കപ്പെടുന്നു, ഇത് രാജ്യവ്യാപകമായി 9,79,682 മരണങ്ങൾക്ക് കാരണമായി, ഇതിൽ 22% ഇസ്കെമിക് ഹൃദ്രോഗം മൂലമാണെന്ന് യു എൻ ഇ പി റിപ്പോർട്ട് പറയുന്നു.
ഇന്ത്യയിലും ഹൃദ്രോഗം വരാനുള്ള നേരത്തെ തന്നെ വരാനുള്ള അഥവാ ചെറിയ പ്രായത്തിൽ തന്നെ വരാനുള്ള സാധ്യത കൂടുതലാണ്. "അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യയിൽ ഹൃദ്രോഗങ്ങൾ 10 മുതൽ 12 വർഷം മുമ്പ് ആരംഭിക്കുന്നു," ഡോ. ഹരികൃഷ്ണൻ ചൂണ്ടിക്കാട്ടി.

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates