യാത്ര ചെയ്യുന്നവരാണോ നിങ്ങള്‍, ട്രാവല്‍ ഗ്രൂപ്പുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ഓര്‍മയില്‍ വെച്ചോളൂ

സുരക്ഷിതമായ രീതിയില്‍ യാത്ര ചെയ്യുന്നതിനായി പലരും യാത്രാ ഗ്രൂപ്പുകളെ തെരഞ്ഞെടുക്കും. അത് ചിലപ്പോള്‍ പ്രായം, സമയം, ചെലവ് അങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ഉണ്ടാവുക.
travel

കൂടുതല്‍ ആളുകളും ഗ്രൂപ്പുകളായിട്ടാണ് യാത്ര ചെയ്യാറ്. ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരും ഏറെയാണ്. യാത്ര ശരിയായ അര്‍ഥത്തില്‍ ആസ്വദിക്കണമെങ്കില്‍ ഒറ്റയ്ക്ക് തന്നെ പോകണമെന്നാണ് ഇത്തരക്കാരുടെ പക്ഷം. എന്നാല്‍ ഒറ്റയ്ക്ക് യാത്ര പോകുമ്പോള്‍ സമയവും പണവും ലാഭിക്കാമെങ്കിലും മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് സ്ത്രീകളാണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സുരക്ഷിതമായ രീതിയില്‍ യാത്ര ചെയ്യുന്നതിനായി പലരും യാത്രാ ഗ്രൂപ്പുകളെ തെരഞ്ഞെടുക്കും. അത് ചിലപ്പോള്‍ പ്രായം, സമയം, ചെലവ് അങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ഉണ്ടാവുക. യാത്രാ ഗ്രൂപ്പുകളെ തെരഞ്ഞെടുക്കുമ്പോഴു പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

1. യാത്രാ ഗ്രൂപ്പുകളുടെ വലുപ്പം

travel

ഓരോരുത്തര്‍ക്കും ഓരോ തരത്തിലാകും ഇഷ്ടങ്ങള്‍. എന്നാല്‍ യാത്ര ചെയ്യുന്ന സ്ഥലങ്ങള്‍ ശരിക്ക് ആസ്വദിക്കണമെങ്കില്‍ ആളുകള്‍ കുറവുള്ള യാത്രാ ഗ്രൂപ്പുകളെ തെരഞ്ഞെടുക്കണം. വലിയ ഗ്രൂപ്പുകളുടെ ഭാഗമായി പോയാല്‍ പല തരലത്തിലുള്ള ആളുകളായിരിക്കും. ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള പെരുമാറ്റ രീതികളുണ്ടാവാം. ഇതുമായി പൊരുത്തപ്പെടാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടിയേക്കാം.

2. നിങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് ഇണങ്ങുന്നവരെ വേഗം കണ്ടെത്തുക

travel

പോകാനുദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് കൃത്യമായ വിവരം നിങ്ങള്‍ക്ക് കൈമാറുന്ന യാത്രാ ഗ്രൂപ്പുകളെ വേണം തെരഞ്ഞെടുക്കാന്‍. ആ സ്ഥലത്തെക്കുറിച്ച് പോകുന്നതിന് മുമ്പ് തന്നെ നിങ്ങള്‍ക്ക് കൃത്യമായ ധാരണ ഉണ്ടാകണം. അതിന് സഹായിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഓരോരുത്തര്‍ക്കും അവരവരുടേതായ താല്‍പ്പര്യങ്ങള്‍ ഉണ്ടാവും. അതിനനുസരിച്ചുള്ള ആളുകളെ വേഗത്തില്‍ കണ്ടെത്തുക.

3. ബജറ്റ്

travel

ഏത് യാത്രയായാലും ബജറ്റ് വലിയ ഘടകം തന്നെയാണ്. വിദേശ രാജ്യങ്ങളിലേക്കൊക്കെ പോകുന്ന സമയത്ത് വലിയ യാത്രാ ഗ്രൂപ്പുകള്‍ തെരഞ്ഞെടുത്ത് അബദ്ധം പിണയുന്നവരാണ് അധികവും. കീശ കാലിയാകാതെ വേണം ഓരോ യാത്രയും പ്ലാന്‍ ചെയ്യാന്‍.

4. പ്രായം

travel

ഏത് പ്രായത്തിലുള്ളവരുടെ ഗ്രൂപ്പുകളിലാണ് യാത്ര ചെയ്യുന്നത് എന്ന് വളരെ ശ്രദ്ധിക്കണം. അവനവന് യോജിച്ചവരല്ലെങ്കിലും അതും യാത്രയില്‍ നിരവധി പ്രയാസങ്ങള്‍ സൃഷ്ടിച്ചേക്കാം. വിദേശ യാത്രകള്‍ക്ക് പലപ്പോഴും യാത്രാ ഗ്രൂപ്പുകള്‍ പ്രത്യേകം തരംതിരിച്ച് തന്നെയാണ് പോകാറ്. പിന്നീട് ഏജ് മാറുന്നതിനനുസരിച്ച് ഗെറ്റ് ടുഗെദര്‍ യാത്രകളും ഇത്തരം യാത്രാ ഗ്രൂപ്പുകള്‍ സംഘടിപ്പിക്കാറുണ്ട്.

travel

5. ആക്ടിവിറ്റികള്‍

ഏത് തരത്തിലുള്ള യാത്രയാണ് പോകേണ്ടതെന്ന വ്യക്തമായ ധാരണ ആവശ്യമാണ്. ചില യാത്രാ ഗ്രൂപ്പുകള്‍ യാത്രകളില്‍ ചില സാഹസികവും അല്ലാത്തതുമായ ആക്ടിവിറ്റികള്‍ പ്ലാന്‍ ചെയ്യാറുണ്ട്. ഇതിനെക്കുറിച്ച് നേരത്തെ അറിഞ്ഞിരിക്കണം. കാരണം ചിലപ്പോള്‍ ജോലികളിലെ സമ്മര്‍ദങ്ങളില്‍ നിന്ന് ഇടവേളയെടുത്ത് യാത്ര ചെയ്യുന്നവര്‍ക്ക് ചിലപ്പോള്‍ സാഹസികത നിറഞ്ഞ യാത്രകള്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com