ഓംലെറ്റ് ഉണ്ടാക്കിവരുമ്പോൾ എഗ്ഗ് സ്‌ക്രാംബിള്‍ ആയിപ്പോകും! ഇനി ടെൻഷൻ വേണ്ട, പൊട്ടാതെ മുട്ട പൊരിച്ചെടുക്കാൻ വഴിയുണ്ട്

അല്‍പം ക്ഷമയും ചില ട്രിക്കുകളും പ്രയോഗിച്ചാല്‍ മുട്ട സ്‌ക്രാംബിള്‍ ആകാതെ ഓംലെറ്റ് ആയി തന്നെ ഉണ്ടാക്കിയെടുക്കാം.
omelette cooking tips
omelette cooking tipsPexels
Updated on
1 min read

ല ആഗ്രഹങ്ങളും മനസില്‍ വെച്ചു കൊണ്ടാകും പാനിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുന്നത്. എന്നാല്‍ നിമിഷനേരം കൊണ്ട് അതെല്ലാം അവതാളത്തിലാകും. മറിച്ചിടാന്‍ ശ്രമിക്കുമ്പോഴേക്കും ഒന്നുകില്‍ ഓംലെറ്റ് പാനില്‍ ഒട്ടിപ്പിടിക്കും, അല്ലെങ്കില്‍ തിരിച്ചിടുമ്പോള്‍ പൊട്ടിപോവും. അതോടെ അത്രയും നേരം കണ്ട സ്വപ്‌നങ്ങളെല്ലാം മാറ്റിവെച്ച് മുട്ട ചിക്കിയെടുക്കുകയല്ലാതെ വേറെ നിവൃത്തിയില്ല.

എന്നാല്‍ അല്‍പം ക്ഷമയും ചില ട്രിക്കുകളും പ്രയോഗിച്ചാല്‍ മുട്ട സ്‌ക്രാംബിള്‍ ആകാതെ ഓംലെറ്റ് ആയി തന്നെ ഉണ്ടാക്കിയെടുക്കാം.

  • ആദ്യം ശ്രദ്ധിക്കേണ്ടത് ഓംലെറ്റ് ഉണ്ടാക്കാന്‍ എടുക്കുന്ന പാനാണ്. ഓംലെറ്റ് ഉണ്ടാക്കാന്‍ എടുക്കുന്ന പാന്‍ തീരേ ചെറുതോ വലുപ്പമുള്ളതോ ആകാന്‍ പാടില്ല. തീരേ ചെറുതായാല്‍ മുട്ട മറിച്ചിടുന്നതില്‍ പ്രയാസമുണ്ടാക്കാകും. വലിപ്പമുള്ളതായാല്‍ ഓംലെറ്റ് ഒഴുകിപ്പരന്ന് വളരെ കനം കുറഞ്ഞു പോകാന്‍ സാധ്യതയുണ്ട്. എട്ട് മുതല്‍ 10 ഇഞ്ചിന്റെ നോണ്‍സ്റ്റിക്ക് പാന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് കൈകാര്യം ചെയ്യാനും എളുപ്പമായിരിക്കും.

  • മുട്ട ഓംലെറ്റിനായി തയ്യാറാക്കുമ്പോള്‍ മറ്റ് ചേരുവകളുമായി ചേര്‍ത്ത് നല്ലതുപോലെ അടിച്ചു പതപ്പിക്കണം. അങ്ങനെ ചെയ്താല്‍ ഓംലെറ്റ് പാകമായി വരുമ്പോള്‍ മറിച്ചിടാന്‍ എളുപ്പമായിരിക്കും.

  • ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ അടുപ്പിലെ തീ കുറച്ചു വയ്ക്കുകയോ മീഡിയം രീതിയില്‍ വയ്ക്കുകയോ ചെയ്യണം. തീ കൂടിയാല്‍ ഓംലെറ്റ് വളരെ വേഗം ഡ്രൈ ആകാന്‍ കാരണമാകും.

omelette cooking tips
തീ കൂട്ടിവെച്ച് വേവിക്കാറുണ്ടോ? ഇറച്ചി കറിയാക്കുമ്പോഴും ഫ്രൈയാക്കുമ്പോഴും ഈ അബദ്ധം ഒഴിവാക്കണം
  • ഓംലെറ്റിന് ചേര്‍ക്കുന്ന ചേരുവകള്‍ കൂടിപ്പോകാതെയും ശ്രദ്ധിക്കണം. കൂടിയാല്‍ മറിച്ചിടുമ്പോള്‍ പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. തക്കാളി, സവാള പോലുള്ള പച്ചക്കറികള്‍ ചേര്‍ക്കുമ്പോള്‍ വളരെ ചെറുതായി അരിഞ്ഞു ചേര്‍ക്കാന്‍ ശ്രദ്ധിക്കുക.

omelette cooking tips
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞോ? സ്വഭാവികമായി കൂട്ടാൻ ഇവ ഡയറ്റിൽ ചേർക്കണം
  • നോണ്‍സ്റ്റിക് പാന്‍ അല്ലെങ്കില്‍ പാനില്‍ എണ്ണമയമുണ്ടെന്ന് ഉറപ്പാക്കണം. ഇല്ലെങ്കില്‍ മറിച്ചിടാന്‍ ശ്രമിക്കുമ്പോള്‍ ഓംലെറ്റ് പെട്ടിപ്പോകാന്‍ കാരണമാകും. നമ്മുടെ മുന്‍ഗണന അനുസരിച്ച് പല എണ്ണകള്‍ ഓംലെറ്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കാവുന്നതാണ്.

  • തിടുക്കം കൂടി ഓംലെറ്റ് മറിച്ചിടാന്‍ ശ്രമിക്കരുത്. ഓംലെറ്റ് വേവാന്‍ സമയം കൊടുക്കണം. നല്ല പോലെ വെന്തതിന് ശേഷം മാത്രം ഓംലെറ്റ് മറിച്ചിടുക. സിലിക്കണ്‍ അല്ലെങ്കില്‍ വുഡന്‍ ചട്ടുകം അതിനായി ഉപയോഗിക്കുന്നതാണ് നല്ലത്.

Summary

Tips and Tricks; how to cook omelette properly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com