കൊടുംതണുപ്പ് വേണ്ട; ബ്രൊക്കോളി നമ്മുടെ നാട്ടിലും സമൃദ്ധമായി വളര്‍ത്താം, 50 ദിവസത്തില്‍ വിളവെടുക്കാം

നാരുകള്‍, കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം, വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമൃദ്ധമാണ് ബ്രൊക്കോളി
broccoli
How to Grow Broccoli at Home: Easy Guide
Updated on: 
2 min read

ഉയര്‍ന്ന പോഷകഗുണങ്ങളും ഔഷധമൂല്യവുമുള്ള ബ്രൊക്കോളി ആരോഗ്യപ്രേമികളുടെ ഇഷ്ടവിഭവമാണ്. കാബേജിന്റെയും കോളിഫ്‌ളവറിന്റെയും ബന്ധുവായ ഈ ശീതകാല വിള, ശരിയായ രീതിയില്‍ പരിപാലിച്ചാല്‍ കേരളത്തിലെ കാലാവസ്ഥയിലും കൃഷി ചെയ്‌തെടുക്കാം. അടുക്കളത്തോട്ടത്തിലും ടെറസ് ഗാര്‍ഡനുകളിലും കൃഷി ചെയ്യാനാകുമെന്നതാണ് ശ്രദ്ധേയമായ കാര്യം.

നാരുകള്‍, കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം, വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമൃദ്ധമാണ് ബ്രൊക്കോളി. ഇടുക്കി പോലെ തണുപ്പുള്ള ഹൈറേഞ്ച് പ്രദേശങ്ങളില്‍ വര്‍ഷത്തില്‍ ഏത് സമയത്തും ഇത് കൃഷി ചെയ്യാമെങ്കിലും, സമതല പ്രദേശങ്ങളില്‍ സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളാണ് കൃഷി തുടങ്ങാന്‍ ഏറ്റവും അനുയോജ്യം. വരാനിരിക്കുന്നത് മഞ്ഞുകാലമായതിനാല്‍, ബ്രൊക്കോളി വളരാന്‍ അനുകൂല സമയമാണിത്. 18 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇതിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ താപനില.

മണ്ണും വിത്തുപാകലും

നന്നായി നീര്‍വാര്‍ച്ചയുള്ളതും ജൈവാംശമുള്ളതുമായ മണ്ണാണ് ബ്രൊക്കോളിക്ക് ആവശ്യം; വെള്ളക്കെട്ട് ഒട്ടും പാടില്ല. ട്രൈക്കോഡെര്‍മ സമ്പുഷ്ടമാക്കിയ ചാണകം, ചകിരിച്ചോറ്, മണ്ണിര കംപോസ്റ്റ് എന്നിവ ചേര്‍ത്ത മിശ്രിതത്തില്‍ ഏകദേശം അര ഇഞ്ച് ആഴത്തില്‍ വിത്തുകള്‍ പാകി മുളപ്പിക്കാം. തൈകള്‍ക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കണം. വിത്തുപാകി 25-30 ദിവസമാകുമ്പോള്‍ (നാലോ അഞ്ചോ ഇലകള്‍ വളരുമ്പോള്‍) തൈകള്‍ പറിച്ചുനടാം.

broccoli
ബ്രൊക്കോളി കൃഷിയില്‍ ജൈവവളങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്AI Generated Image

തടമെടുത്ത് കുമ്മായം ചേര്‍ത്ത് മണ്ണൊരുക്കിയ ശേഷം ട്രൈക്കോഡെര്‍മ ചേര്‍ത്ത ചാണകം, വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി എന്നിവ അടിവളമായി നല്‍കാം. പറിച്ചുനട്ട ആദ്യ ആഴ്ച തൈകള്‍ക്ക് തണല്‍ നല്‍കാനും രാവിലെയും വൈകിട്ടും നനയ്ക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ജനപ്രിയ ഇനങ്ങള്‍

  • കാലബ്രേസ്: 50 ദിവസങ്ങള്‍ കൊണ്ട് വിളവെടുക്കാം.

  • വാല്‍ത്തം 29: പൂര്‍ണ വളര്‍ച്ചയെത്താന്‍ 50 ദിവസങ്ങള്‍ വേണം.

  • റോയല്‍ ടെന്‍ഡെറേറ്റ്: 60 ദിവസങ്ങള്‍ കൊണ്ട് വിളവെടുപ്പിന് പാകമാകും.

വളപ്രയോഗവും പരിചരണവും

ബ്രൊക്കോളി കൃഷിയില്‍ ജൈവവളങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. രണ്ടാഴ്ചയിലൊരിക്കല്‍ വേപ്പിന്‍പിണ്ണാക്ക്, എല്ലിന്‍പൊടി, മണ്ണിര കംപോസ്റ്റ് എന്നിവ ചേര്‍ത്ത മിശ്രിതം (50-100 ഗ്രാം) നല്‍കി ചെടിയുടെ ചുവട്ടില്‍ മണ്ണ് കയറ്റി കൊടുക്കുക. കൂടാതെ, ചാണകം, കടലപ്പിണ്ണാക്ക്, വെളുത്തുള്ളി ചതച്ചത് എന്നിവ പുളിപ്പിച്ചു നേര്‍പ്പിച്ചു നല്‍കുന്നതും ചെടിയുടെ വളര്‍ച്ചയ്ക്ക് മികച്ചതാണ്.

ഫംഗസ് ബാധയും കീടശല്യവും പ്രതിരോധിക്കാന്‍ ആഴ്ചയിലൊരിക്കല്‍ സ്യൂഡോമോണാസ് ലായനിയോ ബ്യൂവേറിയയോ ഇലകളില്‍ തളിച്ചു കൊടുക്കാം. മണ്ണില്‍ എപ്പോഴും മിതമായ ഈര്‍പ്പം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

വിളവെടുപ്പ്

ചെടിയുടെ മുകള്‍ഭാഗത്തുള്ള പൂവുപോലുള്ള ഭാഗമാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. നന്നായി വലിപ്പം വെച്ചു കഴിയുമ്പോള്‍, ഏകദേശം 25 സെന്റിമീറ്റര്‍ തണ്ടോടുകൂടി തന്നെ ബ്രൊക്കോളി വെട്ടിമാറ്റി വിളവെടുക്കാവുന്നതാണ്.

broccoli
ഇത്തിരി സ്ഥലത്ത് ഒത്തിരി കോളിഫ്ലവര്‍; 90 ദിവസത്തില്‍ വിളവെടുക്കാം
broccoli
തരിശുഭൂമിയിലും പൊന്നുവിളയിക്കാം; വെള്ളരി കൃഷിയിലൂടെ നേടാം ഇരട്ടി ലാഭം
broccoli
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ
Summary

How to Grow Broccoli at Home: A Complete Guide for Terrace Gardens and Kitchen Gardens

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com