How to make a good tea
How to make a good teaMeta AI Image

ചായ നന്നാവാൻ പൊടിക്കൈകളില്ല, തേയില ചേർക്കുന്നതിന് കണക്കും സമയുമുണ്ട്

കാമെലിയ സിനെൻസിസ് (തേയില) എന്ന ചെടിയുടെ ഇലകളാണ് ചായ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.
Published on

പാൽ തിളച്ചു വരുമ്പോൾ ‌തേയില ചേർക്കുന്നവരുണ്ട് അല്ലെങ്കിൽ വെള്ളത്തിലേക്ക് നേരെ തേയിലപ്പൊടിയിട്ട് തിളപ്പിച്ചെടുക്കുന്നവരുണ്ട്... അങ്ങനെ പല രീതിയിൽ ചായ ഉണ്ടാക്കുന്നവരുണ്ട്. എന്നാൽ നല്ലൊരു ചായ ഉണ്ടാക്കേണ്ട ശരിയായ രീതി ഇതൊന്നുമല്ല.

കാമെലിയ സിനെൻസിസ് (തേയില) എന്ന ചെടിയുടെ ഇലകളാണ് ചായ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഇതില്‍ അടങ്ങിയ എന്‍സൈം ഓക്സിഡസ് ചെയ്യുമ്പോഴാണ് ചായയ്ക്ക് തവിട്ട് നിറം ലഭിക്കുന്നത്. ചൈനയില്‍ ഉത്ഭവിച്ചുവെന്ന് കരുതുന്ന ചായ ഇന്ത്യയില്‍ എത്തുന്നത് ബ്രിട്ടീഷ് ഭരണകാലത്താണ്.

എങ്ങനെയൊരു നല്ല ചായ ഉണ്ടാക്കാം

വെള്ളം തിളച്ച ശേഷം തേയിലപ്പൊടി ഇട്ടു തീ ഓഫ് ചെയ്യുക. അഞ്ചു മിനിറ്റ് അടച്ചു വയ്ക്കുമ്പോൾ, തേയിലയിൽ നിന്ന് കടുപ്പ് ഊർന്നിറങ്ങി വരും. അതിന് ശേഷമായിരിക്കണം പാൽ ഉൾപ്പെടുയുള്ളവ ചേർക്കേണ്ടത്. ചായയ്‌ക്കായി എടുക്കുന്ന വെള്ളവും തേയിലപ്പൊടിയുടെ അളവും അനുപാതത്തിലായാൽ മാത്രമേ ചായ സൂപ്പറാകൂ.

How to make a good tea
ചായ തണുത്താൽ മൂഡ് മാറുമോ? അതിന് പിന്നിലൊരു കാരണമുണ്ട്!

200 മില്ലിഗ്രാം വെള്ളത്തിന് 5.2 ഗ്രാം തേയിലപ്പൊടി എന്നതാണ് ശരിയായ കണക്ക്. കടുപ്പം കൂട്ടുന്നതും കുറയ്‌ക്കുന്നതും അനുസരിച്ച് അളവിൽ വ്യത്യാസം വരാം. പാലൊഴിച്ച് ഒരുമിച്ച് ചായ തിളപ്പിക്കരുത്. തിളച്ച വെള്ളത്തിൽ തേയില ഇട്ട ശേഷം വെള്ളം വീണ്ടും തിളപ്പിച്ചാൽ ഇലയുടെ ചവർപ്പുള്ള ചായയാണ് ലഭിക്കുക. കട്ടൻ ചായ ഊറ്റിയെടുത്ത ശേഷം അതിൽ പാൽ ചേർക്കുമ്പോൾ പാൽപ്പാട വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ചായയ്‌ക്ക് വെണ്ണയുടെ രുചിയാണുണ്ടാകുക. പാൽ തിളപ്പിച്ച ഉടൻ കട്ടൻചായയിൽ ചേർക്കണം. ഇല്ലെങ്കിൽ സ്വാദിൽ വ്യത്യാസമുണ്ടാകും. ഇതിനു ശേഷമേ മധുരം ചേർക്കാവൂ.

How to make a good tea
ചായ വീണ്ടും ചൂടാക്കി കുടിക്കുന്നവരാണോ?

ചായയെ മോശമാക്കുന്ന മൂന്ന് ഘടകങ്ങള്‍

മടുപ്പിനും തിരക്കിനുമിടയില്‍ ഒരു എനര്‍ജിബൂസ്റ്റര്‍ കൂടിയാണ് ചായ. ചായ കൊള്ളില്ലെങ്കില്‍ ഉള്ള ഊര്‍ജ്ജം കൂടി നഷ്ടപ്പെടും. മൂന്ന് കാര്യങ്ങളാണ് ഒരു നല്ല ചായ ഉണ്ടാക്കാനുള്ള അടിസ്ഥാന ഘടകങ്ങള്‍.

  • വെള്ളത്തിന്‍റെ താപനില

  • തേയിലയുടെ അളവ്

  • തിളപ്പിക്കാന്‍ എടുക്കുന്ന സമയം

ചായ കുടിക്കുമ്പോള്‍ കയ്പ്പും കവര്‍പ്പും രുചിക്കാറില്ലേ? അതിന് കാരണം ഈ മൂന്ന് ഘടകങ്ങളുടെയും കണക്ക് ശരിയാകാത്തതു കൊണ്ടാണെന്ന് വിദഗ്ധര്‍ പറയുന്നു.

Summary

How to make a perfect tea

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com