സ്റ്റെയിൻലെസ് സ്റ്റീലും ഇനി നോൺ-സ്റ്റിക്കി ആകും, പാത്രങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭാരം കുറഞ്ഞ പാത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമാണെങ്കിലും ഉയർന്ന ചൂടിനെ അതിജീവിക്കുക പ്രയാസമായിരിക്കും.
Strainless steel cookware
Strainless steel cookwarePinterest
Updated on
1 min read

ക്ഷണം സുരക്ഷിതമായി പാകം ചെയ്യാൻ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ വളരെ ഉപകാരപ്രദമാണ്. എന്നാൽ പാകം ചെയ്യുമ്പോൾ ഭക്ഷണം ഒട്ടിപ്പിടിക്കുന്നതാണ് അവയുടെ കാര്യത്തിൽ ആളുകൾ പറയുന്ന ഒരു പ്രധാന പരാതി. ശരിയായ രീതിയിൽ ഉപയോ​ഗിച്ചാൽ അവയെ ഒരു നോൺ സ്റ്റിക്ക് പാൻ പോലെ പ്രവർത്തിക്കാനാകും. അതിനൊരു ഹാക്ക് പരീക്ഷിക്കാം.

സ്റ്റെയിൻലെസ് സ്റ്റീൽ പാനുകളിൽ ഭക്ഷണസാധനങ്ങൾ ഒട്ടിപ്പിടിക്കാതിരിക്കാൻ പ്രൊഫഷണൽ ഷെഫുമാർ ഉപയോ​ഗിക്കുന്ന വിദ്യായാണിത്. ആദ്യം തന്നെ പാന്‍ അടുപ്പത്ത് വയ്ക്കുക. മുകളില്‍ കുറച്ച് വെള്ളം തളിച്ച് നോക്കുക. അപ്പോള്‍ത്തന്നെ അവ ആവിയായിപ്പോകുന്നുണ്ടെങ്കില്‍ പാന്‍ പാചകത്തിന് തയാറായില്ല എന്നാണര്‍ത്ഥം.

ഓരോ മുപ്പത് സെക്കന്‍ഡ് കൂടുമ്പോഴും ഇങ്ങനെ വെള്ളം തളിച്ച് നോക്കുക. ഒടുവില്‍ വെള്ളത്തുള്ളികള്‍ ഗോളാകൃതിയിൽ, പാനിനു മുകളില്‍ ഒഴുകി ഓടുന്നതു കാണാം, ആ സമയത്താണ് എണ്ണ ഒഴിക്കേണ്ടത്. ഇങ്ങനെ ചെയ്താല്‍ പാലുല്‍പ്പന്നങ്ങളും മാംസവിഭവങ്ങളുമെല്ലാം സ്റ്റീല്‍ പാത്രത്തില്‍ പറ്റിപ്പിടിക്കുന്നത് ഒഴിവാക്കാനാവും.

Strainless steel cookware
അടുക്കള എപ്പോഴും വൃത്തിയായിയിരിക്കാൻ, ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കണം

ഗുണനിലവാരമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ നോക്കി വാങ്ങാം

ഉയര്‍ന്ന നിലവാരമുളള പാത്രങ്ങള്‍ സാധാരണയായി 18/ 8 അല്ലെങ്കില്‍ 18/10 സ്റ്റെയിന്‍ലസ് സ്റ്റീല്‍ കൊണ്ടാണ് നിര്‍മ്മിക്കുന്നത്. ഇത് തുരുമ്പിനെ പ്രതിരോധിക്കുകയും കൂടുതല്‍ കാലം നീണ്ടു നില്‍ക്കുകയും ചെയ്യും. അതേസമയം വിലകുറഞ്ഞ സ്റ്റീല്‍ പാത്രങ്ങളാണെങ്കില്‍ കാലക്രമേണ അവയുടെ ഗുണങ്ങൾ നഷ്ടപ്പെടാം.

Strainless steel cookware
പുതിയ ഇരുമ്പ് ചീനച്ചട്ടി വാങ്ങിയോ, ഉപയോ​ഗിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ

ഭാരം കുറഞ്ഞ പാത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമാണെങ്കിലും ഉയർന്ന ചൂടിനെ അതിജീവിക്കുക പ്രയാസമായിരിക്കും. കട്ടി കൂടിയതോ ഭാരം കൂടിയ പാത്രങ്ങളോ ചൂട് നന്നായി നിലനിര്‍ത്തുന്നു.

ചൂടുളള പാന്‍ കൈകാര്യം ചെയ്യുമ്പോൾ ഹാന്‍ഡില്‍ കട്ടികുറവാണെങ്കിൽ കൈ പൊള്ളാന്‍ സാധ്യതയുണ്ട്. നല്ല സ്റ്റീല്‍ പാത്രത്തിന് കട്ടിയുള്ള പിടിയുണ്ടായിരിക്കും. അത് ഉറപ്പുള്ളതും ചൂടിനെ പ്രതിരോധിക്കുന്നതും ആയിരിക്കും.

How to make strainless steel cookwares into non-sticky

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com