

എത്ര ശ്രദ്ധിച്ചു വാങ്ങിയാലും സില്‍ക്ക് സാരികള്‍, അത് കാഞ്ചീവരം ആയാലും ബനാറസി ആയാലും സംരക്ഷണം കുറച്ച് പ്രയാസമാണ്, പ്രത്യേകിച്ച് മഴക്കാലത്ത്. സിൽക്ക് അതിലോലമായ പ്രോട്ടീൻ അധിഷ്ഠിത നാച്ചുറല്‍ നാരുകളാണ്. പുരാധന കാലം മുതല്‍ സില്‍ക്ക് തുണിത്തരങ്ങള്‍ക്ക് വളരെ അധികം മൂല്യം നല്‍കിയിരുന്നു. തലമുറതലയോളം ഇത്തരം തുണിത്തരങ്ങള്‍ കൈമാറി വരികയും ചെയ്തിരുന്നു. എന്നാല്‍ കാലം മാറിയതോടെ ഇവയുടെ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ പലര്‍ക്കും അറിവില്ല. അധിക ഈർപ്പം, ഫംഗസ്, പ്രാണികളുടെ ശല്യം അല്ലെങ്കിൽ സൂക്ഷിക്കുന്ന രീതി തെറ്റിയാലൊക്കെ ഇവ പെട്ടെന്ന് നശിച്ചുപോകാന്‍ കാരണമാകുന്നു.
സില്‍ക് സാരികള്‍ ദീര്‍ഘകാലം സംരക്ഷിക്കാന്‍ 8 ടിപിസ്
ഈര്‍പ്പം ഉണ്ടാവരുത്
ഈര്‍പ്പമാണ് സില്‍ക്ക് സാരികളുടെ പ്രധാന ശത്രു. ഇത് പൂപ്പല്‍ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. കാലക്രമേണ ഇത് നാരുകളെ ദുര്‍ബലമാക്കുന്നു. സാരിയില്‍ ചെറിയ തോതിലെങ്കിലും ഈര്‍പ്പം ശ്രദ്ധയില്‍പെട്ടാല്‍ മടക്കി വയ്ക്കുന്നതിന് മുന്‍പ് തണലുള്ള സ്ഥലത്ത് പൂര്‍ണമായും വായുവില്‍ ഉണക്കാന്‍ അനുവദിക്കുക. സില്‍ക് സാരികള്‍ക്ക് മറ്റ് സാരികളെ പോലെ സാധാരണ വാഷ് നല്‍കുന്നതിനെക്കാള്‍ ഡ്രൈ വാഷ് ചെയ്യുന്നതാണ് നല്ലത്.
സാരികള്‍ തുണി സഞ്ചിയില്‍ തന്നെ സൂക്ഷിക്കാന്‍ ശ്രമിക്കുക
സില്‍ക്ക് സാരികള്‍ മൃദുവായ കോട്ടന്‍ സഞ്ചികള്‍ അല്ലെങ്കില്‍ ബ്ലിച്ച് ചെയ്യാത്ത മസ്ലിന്‍ തുണിയില്‍ പൊതിഞ്ഞു സൂക്ഷിക്കുക. ഇവ സ്വഭാവിക വായു സഞ്ചാരം അനുവദിക്കും. കൂടാതെ ഈർപ്പവും ദുർഗന്ധവും അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്നു. സിന്തറ്റിക് കവറുകൾ അല്ലെങ്കിൽ ദൃഡമായി അടച്ച പാത്രങ്ങൾ ഒഴിവാക്കുക. പ്ലാസ്റ്റിക് ഈർപ്പം പിടിച്ചുനിർത്തുന്നതാണ്. ഇത് പൂപ്പലിനും ഫംഗസിനും അനുയോജ്യമായ ഒരു മൈക്രോക്ലൈമേറ്റ് സൃഷ്ടിക്കുന്നു.
ഈർപ്പം നിയന്ത്രിക്കുന്ന ഏജന്റുകൾ
സില്‍ക്ക് സാരി മടക്കി വയ്ക്കുന്നതിനൊപ്പം ഈര്‍പ്പം ഒഴിവാക്കാന്‍ വാർഡ്രോബിൽ ഈർപ്പം നിയന്ത്രിക്കുന്ന,
വേപ്പില അല്ലെങ്കിൽ ഉണങ്ങിയ ലാവെൻഡർ: പ്രാണികളെ സ്വാഭാവികമായി അകറ്റുകയും സുഗന്ധം നൽകുകയും ചെയ്യുന്നു.
കർപ്പൂര ഗുളികകൾ: ഇവ പ്രാണികളെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ തുണിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതാണ് നല്ലത്. ചെറിയ തുണി സഞ്ചിയില്‍ പൊതിഞ്ഞു സൂക്ഷിക്കാം.
സിലിക്ക ജെൽ സാഷെകൾ: ഈർപ്പം നിയന്ത്രിക്കാൻ സഹായിക്കും, ഓരോ രണ്ട് മാസത്തിലും അവ മാറ്റി ഉപയോഗിക്കണം.
പ്രകൃതിദത്ത ഡീഹ്യുമിഡിഫയറുകൾ
വാർഡ്രോബിൽ ചെറിയ സഞ്ചികളിൽ റോക്ക് സോൾട്ട്, ബേക്കിങ് സോഡ അല്ലെങ്കിൽ ആക്റ്റിവേറ്റഡ് ചാർക്കോൾ എന്നിവ വയ്ക്കുന്നത് വായുവിൽ നിന്ന് അധിക ഈർപ്പം വലിച്ചെടുക്കാൻ സഹായിക്കും. ഈർപ്പത്തിന്റെ അളവ് അനുസരിച്ച് ഏതാനും ആഴ്ചകൾ കൂടുമ്പോൾ അവ മാറ്റുക.
മൂന്ന്-നാല് ആഴ്ച കൂടുമ്പോൾ പുറത്തെടുത്തു മടക്കണം
സിൽക്ക് സാരികൾ ദീർഘകാലം ഓരേ രീതിയില്‍ മടക്കി വയ്ക്കരുത്. മൂന്ന്-നാല് ആഴ്ച കൂടുമ്പോള്‍ അവ പുറത്തെടുത്ത്, വിടർത്തി വ്യത്യസ്തമായി മടക്കി വയ്ക്കണം. ഇത് സ്ഥിരമായ ചുളിവുകൾ തടയുകയും തങ്ങിനിൽക്കുന്ന വായുവും ഈർപ്പവും പുറത്തുപോകാൻ അനുവദിക്കുകയും ചെയ്യുന്നു.
തണുത്തതും ഡ്രൈ ആയതുമായി സ്ഥലത്ത് സൂക്ഷിക്കുക
നേരിട്ടുള്ള സൂര്യപ്രകാശത്തിനോ കഠിനമായ ട്യൂബ് ലൈറ്റിനോ സമീപം സില്‍ക്ക് സാരികള്‍ സൂക്ഷിക്കരുത്. ഇത് അവയുടെ നിറം കാലക്രമേണ മങ്ങാന്‍ കാരണമാകും. തണുത്തതും ഡ്രൈയുമായി പ്രദേശത്ത് വേണം സില്‍ക്ക് സാരികള്‍ സൂക്ഷിക്കാന്‍.
തൂക്കിയിടരുത്
സില്‍ക്ക് സാരി അല്ലെങ്കില്‍ ദുപ്പട്ടകള്‍ തൂക്കിയിടുന്നതിലും നല്ലത് മടക്കി വൃത്തിയായി സൂക്ഷിക്കുന്നതാണ്.
ഇസ്തിരിയിടുമ്പോള്‍
അമിതമായ ചൂടില്‍ സില്‍ക്ക് സാരികള്‍ ഇസ്തിരിയിടരുത്, അത് അവ പെട്ടന്ന് നശിച്ചു പോകാന്‍ കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates