​പ്രാണിയോ പൂപ്പലോ ഇല്ലാതെ ​ഗോതമ്പു മാവ് ദീർഘകാലം സൂക്ഷിക്കാം

മാവ് സൂക്ഷിച്ചുവയ്ക്കാൻ ഏറ്റവും നല്ലത് വായു കടക്കാത്ത എയർടൈറ്റ് ആയ പാത്രങ്ങളാണ്.
Wheat flour storing tips
Wheat flour storing tipsMeta AI Image
Updated on
1 min read

പെട്ടെന്ന് ഒരു ബ്രേക്ക്ഫാസ്റ്റ് അല്ലെങ്കിൽ ഡിന്നറോ സ്നാക്ക്സോ റെഡിയാക്കാൻ ​ആട്ടയും മൈദയും എപ്പോഴും വീട്ടിൽ സ്റ്റോക്ക് വെയ്ക്കുന്നവരാണ് ഏറെയും. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഇവ കേടുവാരാനുള്ള സാധ്യതയും കൂടുതലാണ്.

ഈർപ്പമുള്ള കാലാവസ്ഥയാണെങ്കിൽ മാവ് പെട്ടെന്ന് കട്ടപിടിക്കാനും പ്രാണികൾ കയറിക്കൂടാനും സാധ്യതയുണ്ട്. വലിയ അളവിൽ മാവ് വാങ്ങി സൂക്ഷിക്കുന്നവർക്കാണ് ഈ ബുദ്ധിമുട്ട് പലപ്പോഴും നേരിടുന്നത്. മാവിന്റെ ഫ്രഷ്നസ് നഷ്ടപ്പെടുന്നത് ഭക്ഷണത്തിന്റെ രുചിയും ​ഗുണവും ഒരുപോലെ നഷ്ടമാകാൻ കാരണമാകുന്നു.

ആട്ടയും മൈദയും വീട്ടിൽ സൂക്ഷിക്കുമ്പോൾ

  • ഇത്തരം മാവ് സൂക്ഷിച്ചുവയ്ക്കാൻ ഏറ്റവും നല്ലത് വായു കടക്കാത്ത എയർടൈറ്റ് ആയ പാത്രങ്ങളാണ്. സ്റ്റീൽ പാത്രങ്ങളിലോ ചില്ലു ഭരണിയിലോ വായു കടക്കാത്ത തരത്തിൽ ഇവ സൂക്ഷിക്കാവുന്നതാണ്. ഇത് വായുവിലെ ഈർപ്പം മാവിൽ തട്ടുന്നത് തടയുന്നു.

  • അതുപോലെ, നേരിട്ട് വെയിൽ തട്ടിന്ന സ്ഥലത്തോ അടുപ്പിന് സമീപമോ മാവ് സൂക്ഷിക്കരുത്. പകരം തണുപ്പും ഉണങ്ങിയതുമായ സ്ഥലത്ത് വെയ്ക്കാം. അമിതമായ ചൂട് ആട്ടയും മൈദയും പെട്ടെന്ന് കേടുവരാൻ കാരണമാകും.

Wheat flour storing tips
വിശക്കുമ്പോൾ സ്നാക് ആയി ച്യൂയിങ് ​ഗം കഴിക്കും, സാറാ അലി ഖാന്റെ ഭക്ഷണശീലം ആരോ​ഗ്യകരമോ?
  • മാവിൽ പ്രാണികൾ കയറുന്നത് തടയാൻ മാവ് സൂക്ഷിക്കുന്ന പാത്രത്തിൽ ഒന്നോ രണ്ടോ വറ്റൽ മുളക് ഇട്ടു വെയ്ക്കുന്നത് നല്ലതാണ്. ഇവയുടെ രൂക്ഷ ​ഗന്ധം പ്രാണികളെ അകറ്റിനിർത്താൻ സഹായിക്കും. അതുപോലെ മാവിൽ നേരിയ തോതിൽ ഉപ്പ് ചേർത്ത് വയ്ക്കുന്നതും പ്രാണികളെ അകറ്റിനിർത്താൻ സഹായിക്കും.

  • ബിരിയാണിയുടെ രുചി കൂട്ടാൻ ഉപയോ​ഗിക്കുന്ന വയനയില ആട്ട അല്ലെങ്കിൽ മൈദ സൂക്ഷിക്കുന്ന പാത്രിത്തിൽ വയ്ക്കുന്നത് പ്രാണികളെ അകറ്റി നിർത്താൻ സഹായിക്കും. വയനയിലയുടെ രൂക്ഷഗന്ധം പ്രാണികൾക്ക് അസഹനീയമാണ്.

Wheat flour storing tips
മെലിഞ്ഞിരിക്കുന്നതാണോ ആരോഗ്യം? 'സീറോ ഫാറ്റ്' ആകാനുള്ള ഓട്ടം സ്ത്രീകളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും
  • പാത്രത്തിൽ നിന്ന് മാവ് എടുക്കുമ്പോൾ ഉണങ്ങിയ സ്പൂൺ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. നനഞ്ഞ സ്പൂണോ ഉപയോഗിക്കുന്നത് മാവിൽ പൂപ്പൽ ബാധിക്കാൻ കാരണമാകും.

Summary

How to store Wheat flour and Maida for long period

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com