"എന്റെ അമ്മ, ഒന്നിച്ച് ഓരേ യൂണിഫോമിൽ ഇതാദ്യം"; മകൾ നടത്തിയ അനൗൺസ്മെന്റ് കേട്ട് കണ്ണുകൾ നിറഞ്ഞൊഴുകി, പൊൻമുത്തം, വിഡിയോ  

മകളുടെ വാക്കുകൾ കേട്ട് വികാരഭരിതയായ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മകളെ ചേർത്തുപിടിച്ച് കവിളത്തൊരു ഉമ്മ നൽകുകയായിരുന്നു ആ അമ്മ
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മാതാപിതാക്കളുടെ അതേ തൊഴിൽ രം​ഗത്തേക്ക് മക്കളെത്തുന്നത് ഒരു അപൂർവ്വ കാഴ്ച്ചയൊന്നുമല്ല, പക്ഷെ ഇരുവർക്കും ഒന്നിച്ച് ഒരേ തൊഴിലിടത്തിൽ ജോലി ചെയ്യാൻ അവസരം ലഭിക്കുന്നത് അത്ര എളുപ്പവുമല്ല. അങ്ങനെയൊരു കൗതുക കാഴ്ച്ചയ്ക്കാണ് മാതൃദിനത്തിൽ  ഇൻഡിഗോ എയർലൈൻസിലെ യാത്രക്കാർ സാക്ഷികളായത്. മാതൃദിനത്തിൽ എയർ ഹോസ്റ്റസായ അമ്മയ്ക്കൊപ്പം ഒരുമിച്ച് ജോലിയിലായിരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം നാബിറ സാഷ്മി എന്ന എയർ ഹോസ്റ്റസ് പങ്കുവച്ചു. 

ഫ്ളൈറ്റിനകത്ത് നാബിറ സാഷ്മി എന്ന യുവതി നടത്തിയ അനൗൺസ്‍മെന്റിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. യാത്രക്കാർക്ക് മുന്നിൽ സ്വയം പരിചയപ്പെടുത്തിയ നാബിറ പിന്നീട് തന്റെ അമ്മയെയും അവർക്ക് പരിചയപ്പെടുത്തി. ആദ്യമായാണ് താനും അമ്മയും ഓരേ യൂണിഫോമിൽ ഓരേ കാബിൻ ക്രൂവിനൊപ്പം പ്രവർത്തിക്കുന്നതെന്നും നീബിറ പറഞ്ഞു. 

ആറ് വർഷമായി അമ്മ അനൗൺസ്‌മെന്റ് ചെയ്യുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇന്ന് ആദ്യമായാണ് അമ്മയ്ക്കായി താൻ സംസാരിക്കുന്നതെന്ന് യുവതി പറഞ്ഞു. അമ്മ തന്നെയോർത്ത് അഭിമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും നാബിറ കൂട്ടിച്ചേർത്തു. മകളുടെ വാക്കുകൾ കേട്ട് വികാരഭരിതയായ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മകളെ ചേർത്തുപിടിച്ച് കവിളത്തൊരു ഉമ്മ നൽകുകയായിരുന്നു ആ അമ്മ. മാതൃദിനത്തിലെ ഈ മനോഹര നിമിഷം കണ്ട് കൈയടിച്ച് യാത്രക്കാരും അവരുടെ സന്തോഷത്തിൽ പങ്കുചേർന്നു.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com