'ലോകം എല്ലാവർക്കും വേണ്ടിയുള്ളതാണ്, വിവേചനവും അസമത്വവും അവസാനിപ്പിക്കാം'; ഇന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനം

1992-ലാണ് എല്ലാവർഷവും ഡിസംബർ മൂന്ന് ഭിന്നശേഷി ദിനമായി ആഘോഷിക്കാൻ യുഎൻ തീരുമാനിച്ചത്.
People with disabilies
ഇന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനം
Updated on
1 min read

ന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനം. സാമൂഹിക ജീവിതത്തിൽ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസംബർ മൂന്നിന് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ലോകമെമ്പാടും ദിന്നശേഷി ദിനം ആചരിക്കുന്നത്. 1975-ൽ ഐക്യരാഷ്ട്ര സഭ ഭിന്നശേഷിക്കാരുടെ അവകാശ പ്രഖ്യാപനം നടത്തി. പിന്നീട് 1982 ഭിന്നശേഷിക്കാരുടെ വർഷമായി ആഘോഷിച്ചു. 1992-ലാണ് എല്ലാവർഷവും ഡിസംബർ മൂന്ന് ഭിന്നശേഷി ദിനമായി ആഘോഷിക്കാൻ യുഎൻ തീരുമാനിച്ചത്.

ആ​ഗോളതലത്തിൽ ഏതാണ്ട് 100 കോടിയോളം പേർ ഏതെങ്കിലും വിധത്തിൽ ഭിന്നശേഷിക്കാരാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. കാഴ്ച, കേൾവി, സംസാരശേഷി, ശാരീരിക പ്രശ്നങ്ങൾ, ബുദ്ധി (ഐക്യു) എന്നിവയിൽ പിന്നാക്കം നിൽക്കുന്നവർക്ക് മറ്റുള്ളവർക്കൊപ്പം തുല്യ പരിഗണന മാത്രം നൽകിയാൽ അത് നീതിയെന്ന് കാണാനാവില്ല. അത് ഭിന്നശേഷി ഉള്ളവരെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ കൂടുതൽ അന്യവൽക്കരിക്കുകയാവും ചെയ്യുക. അതിനാൽ കൂടുതൽ ഇടപെടൽ ആവശ്യമാണെന്നും ഐഖ്യരാഷ്ട്ര സഭ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

ഉള്‍ച്ചേര്‍ന്നതും സുസ്ഥിരവുമായ ലോകസൃഷ്ടിക്ക് ഉതകുംവിധം ഭിന്നശേഷിക്കാരായ മനുഷ്യരുടെ നേതൃപാടവത്തെ ശക്തിപ്പെടുത്തണമെന്നാണ് ഐക്യരാഷ്ടസഭാ സമിതിയുടെ ആഹ്വാനം. സുസ്ഥിരവുമായ ഒരു ഭാവി കൈവരിക്കാൻ ഭിന്നശേഷിയുമുള്ളവരുമായി നമുക്ക് പ്രവർത്തിക്കാമെന്നാണ് ഐഖ്യരാഷ്ട്ര സഭ എക്സില്‍ കുറിച്ചു. 2007 ഒക്ടോബര്‍ ഒന്നിനാണ് ഇന്ത്യ ഐക്യരാഷ്ട്ര സഭാ കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ചത്. 2016- ലാണ് ഭിന്നശേഷിക്കാരുടെ അവകാശ നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com