വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ഇതാ ഒരു പിങ്ക് ദോശ! ആരോഗ്യത്തിനും സൂപ്പര്‍; പരീക്ഷിച്ചാലോ?, വിഡിയോ

ഇതാ ദോശപ്രേമികളെ തേടി ഒരു പുതിയ വെറൈറ്റി എത്തിയിട്ടുണ്ട്, പിങ്ക് നിറത്തിലുള്ള ദോശ...
Published on

രാധകര്‍ ഒരുപാടുള്ള ഒരു സൗത്ത് ഇന്ത്യന്‍ വിഭവമാണ് ദോശ. ദോശയും ചമ്മന്തിയും സാമ്പാറുമൊക്കെ അടങ്ങിയ പ്രാതല്‍ ഇഷ്ടപ്പെടാത്തവര്‍ തന്നെ വിരളമായിരിക്കും. ഇപ്പോഴിതാ ദോശപ്രേമികളെ തേടിയെത്തിയിരിക്കുകയാണ് ഒരു പുതിയ വെറൈറ്റി. പിങ്ക് നിറത്തിലുള്ള ദോശയാണ് ഇത്. 

പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പ്പൂരിലെ ബജാജ് നഗറില്‍ ഹനുമാന്‍ ക്ഷേത്രത്തിന് സമീപമുള്ള ഫാസ്റ്റ് ഫുഡ് കടയിലാണ് ഈ വെറൈറ്റി ദോശ അവതരിപ്പിച്ചിരിക്കുന്നത്. ബീറ്റ്‌റൂട്ടിന്റെ നീര് ചേര്‍ത്താണ് വെള്ള നിറത്തിലെ ദോശമാവ് പിങ്ക് നിറത്തിലാക്കുന്നത്. ദോശക്കല്ല് ചൂടാകുമ്പോള്‍ മാവ് ഒഴിച്ച് നന്നായി പരത്തിയ ശേഷം ഇതിലേക്ക് പച്ചക്കറികളും മസാലയും സോസും ചീസുമെല്ലാം ചേര്‍ക്കുന്നത് കാണാം. ചമ്മന്തിക്കും സാമ്പാറിനുമൊപ്പമാണ് ഇത് വിളമ്പുന്നത്. 

എന്തായാലും, പിങ്ക് ദോശയെ ആളുകള്‍ ഏറ്റെടുത്തുകഴിഞ്ഞു. ബീറ്റ്‌റൂട്ട് ചേര്‍ക്കുന്നത് ദോശയെ കൂടുതല്‍ ആരോഗ്യകരമാക്കുമെന്നാണ് പലരുടെയും അഭിപ്രായം. കുട്ടികളെ പ്രീതിപ്പെടുത്താന്‍ ഇതൊരു കിടിലന്‍ പരീക്ഷണമായിരിക്കുമെന്നും ചിലര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com