'ലിപ്സ്റ്റിക്ക് പോട്ടാൽ അപ്പ റൊമ്പ റൊമ്പ ക്യൂട്ടാകും'; ഐപിഎസ്സുകാരൻ അച്ഛന് മേക്കപ്പിട്ട് മകൾ ‌നില; ക്യൂട്ട് വിഡിയോ വൈറൽ 

ഐപിഎസ് ഓഫീസർ വിജയ്കുമാറിന്റെയും മകൾ നിലയുടെയും ക്യൂട്ട് വിഡിയോയാണ് ശ്രദ്ധനേടിയിരിക്കുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on: 
1 min read

ലിപ്സ്റ്റിക് പുരട്ടി പൊലീസുകാരനായ അച്ഛനെ സുന്ദരനാക്കുന്ന കൊച്ചുമിടുക്കിയുടെ വിഡിയോയാണ് ട്വിറ്ററിൽ വൈറലാകുന്നത്. തമിഴ്‌നാട് പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ ഐപിഎസ് ഓഫീസർ വിജയ്കുമാറിന്റെയും മകൾ നിലയുടെയും ക്യൂട്ട് വിഡിയോയാണ് ശ്രദ്ധനേടിയിരിക്കുന്നത്. വിജയ്കുമാർ തന്നെയാണ് വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

‘പെൺമക്കൾ അഥവാ കുട്ടികൾ എല്ലാ സന്തോഷവും നൽകുന്നു. എന്റെ മകൾ നിലയ്​ക്കൊപ്പം’  എന്നു കുറിച്ചുകൊണ്ടാണ് വിജയ്കുമാർ വിഡിയോ പങ്കിട്ടിരിക്കുന്നത്. നിലയുടെ മുന്നിൽ മേക്കപ്പിനായി ഇരിക്കുന്ന വിജയകുമാറിനെയാണ് കാണാൻ കഴിയുക. അവൾ അച്ഛന്റെ ചുണ്ടിൽ ലിപ്സ്റ്റിക് പുരട്ടുന്നതും കാണാം. അച്ഛൻ ഒരു പാവയെപ്പോലെയാണെന്നാണ് നില പറയുന്നത്. അച്ഛനെ സുന്ദരനാക്കാനാണ് മേക്കപ്പ് ചെയ്യുന്നതെന്നാണ് മകളുടെ വാദം. 

ഈ സ്നേഹം സത്യസന്ധവും സുന്ദരവുമാണ്, താങ്കൾ ഒരു നല്ല പിതാവാണ്, നിഷ്കളങ്കമായ സ്നേഹത്താൽ അച്ഛനെ നിയന്ത്രിക്കാൻ രാജകുമാരിക്ക് മാത്രമേ അധികാരമുള്ളൂ തുടങ്ങി നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER