ഓസ്‌കര്‍ വേദിയില്‍ സിനിമ മാത്രമല്ല ഫാഷനും ചര്‍ച്ചയാകാറുണ്ട്. റെഡ്കാര്‍പ്പറ്റില്‍ എത്തുന്ന തിളങ്ങുന്ന താരങ്ങള്‍ എന്നും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. തൊണ്ണൂറ്റിയെട്ടാമത് അക്കാദമി പുരസ്‌കാര വിതരണത്തിന്റെ റെഡ്കാര്‍പ്പെറ്റില്‍ തിളങ്ങിയ ഇഷ അംബാനിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.
റെഡ്കാര്‍പ്പറ്റില്‍ വിന്റേജ് വാലന്റിനോ ഗൗണായിരുന്നു ഇഷയുടെ ഔട്ട് ഫിറ്റ്. സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ് ജാമി മിസ്രാഹിയുടെ വാലന്റിനോ ഫാള്‍ 2006 കൗച്ചര്‍ കളക്ഷനില്‍ നിന്നുള്ളതാണ് ഇഷയുടെ ഔട്ട്ഫിറ്റ്. കറുപ്പും ക്രീമും കലര്‍ന്ന് രണ്ട് ലെയറുകളായുള്ള സ്ട്രാപ്ലസ് ഗൗണാണ് ഇഷയുടെ ഔട്ട്ഫിറ്റ്. ക്രീം സാറ്റിനിലെ ഫ്‌ലോറല്‍ എംബ്രോയിഡറിയാണ് വസ്ത്രത്തിലെ ആകര്‍ഷണീയത.
നെക്പീസ് കൊടുത്തിരിക്കുന്നത് ഡ്രസിനിണങ്ങുന്ന രീതിയിലാണ്. മൂന്ന് വജ്രങ്ങളുള്ള പെന്‍ഡന്റാണ് നെക്പീസിന്റെ പ്രത്യേകത. ഇതിന് അനുയോജ്യമായ രീതിയില്‍ മൂന്ന് വജ്രങ്ങളുള്ള കമ്മലുകളും പെയര്‍ ചെയ്തിരിക്കുന്നു. ലക്ഷങ്ങള്‍ വിലമതിക്കുന്ന പിങ്ക്, നീല, വെള്ള ഡയമണ്ടുകളാണ് ഔട്ട്ഫിറ്റിനൊപ്പം അണിഞ്ഞിരിക്കുന്നത്. പത്തു കാരറ്റ് പിയര്‍ ഷെയ്പ്ഡ് പിങ്ക് ഡയമണ്ട്, 7 കാരറ്റില്‍ കൂടുതലുള്ള കുഷ്യന്‍കട്ട് ഫാന്‍സി പിങ്ക് ഡയമണ്ട്, 35 കാരറ്റ് കുഷ്യന്‍കട്ട് വെള്ള ഡയമണ്ട് എന്നിവയാണ് ഇഷയുടെ ചോക്കര്‍ നെക്ലസിലുള്ളത്. വെള്ളയും പിങ്കും ഡയമണ്ടുകളാണ് കമ്മലില്‍ ഉപയോഗിച്ചിരിക്കുന്നത്. ജ്വല്ലറി ഡിസൈനര്‍ ജൂലിയ ഹാക്ക്മാന്‍ ഷെഫ് പറയുന്നു. ലക്ഷങ്ങള്‍ വിലമതിക്കുന്ന നീലയും പിങ്കും വജ്രങ്ങള്‍ പതിച്ച മോതിരമാണ് ഇഷയുടെ കൈയിലുള്ളത്. നീല വജ്രം വളരെ അപൂര്‍വമാണ്. ഇന്ദ്രനീലം കൊണ്ട് നിര്‍മിച്ച വജ്രമോതിരമാണിത്. ഈ രത്‌നങ്ങള്‍ പതിച്ച മോതിരങ്ങള്‍ അണിഞ്ഞാല്‍ ജീവിതത്തില്‍ അഭിവൃദ്ധിയുണ്ടാകുമെന്നാണ് വിശ്വാസമെന്നും ജൂലിയ വ്യക്തമാക്കി. സിംപിള്‍ മേക്കപ്പും ഹെയര്‍ സ്‌റ്റൈലുമാണ് ഇഷയുടെത്. അപ്പ് ആന്റ് ഡൗണ്‍ ഹെയര്‍ സ്‌റ്റൈല്‍. ലിപ്സ്റ്റിക്കും മസ്‌കാരയും ഉപയോഗിച്ചിരിക്കുന്നു. നൂഡ് ഷെയ്ഡ് ഗ്ലോസി ലിപ്‌സാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates