

ഉറങ്ങുമ്പോൾ ഒഴിച്ച് ബാക്കി എല്ലാ നേരവും ആളുകൾ ഫോണിലാണെന്ന പരാതി ഇപ്പോൾ വ്യാപകമാണ്. ഭക്ഷണം കഴിക്കുമ്പോൾ പോലും അൽപസമയം ഫോൺ മാറ്റവയ്ക്കാൻ മടികാണിക്കുന്നവരാണ് ഏറെപ്പേരും. ഇപ്പോഴിതാ ഭക്ഷണത്തിനിടെ സ്മാർട്ട്ഫോൺ ഉപയോഗം വിലക്കിയിരിക്കുകയാണ് ഒരു റെസ്റ്റോറന്റ്.
ജപ്പാനിലെ റാമെൻ റെസ്റ്റോറന്റായ ഡെബു-ചാൻ ആണ് പുതിയ നിയമം നടപ്പാക്കിയത്. റെസ്റ്റോറന്റിലെത്തുന്നവർക്ക് നല്ല ഭക്ഷണം ആസ്വദിച്ചുകഴിക്കാൻ അവസരമൊരുക്കാൻ ലക്ഷ്യം വച്ചാണ് ഇത്. ഫോൺ മാറ്റിവയ്ക്കുന്നതുമൂലം എല്ലാവരും ഭക്ഷണം വേഗത്തിൽ കഴിക്കുകയും ചെയ്യും. അതുകൊണ്ട് സീറ്റിനായി കാത്തുനിൽക്കുന്ന സമയവും കുറയ്ക്കാമെന്നാണ് ഇവർ പറയുന്നത്.
"ഒരു ദിവസം കടയിൽ നല്ല തിരക്കുള്ള സമത്ത്, കഴിക്കാനെത്തിയ ഒരാൾ ഭക്ഷണം മുന്നിലെത്തിയിട്ടും നാല് മിനിറ്റോളം അതൊന്ന് രുചിച്ചുപോലും നോക്കിയില്ല. പലപ്പോഴും ആളുകൾ ഇങ്ങനെ ഫോണില് നോക്കി ഇരിക്കുമ്പോൾ അവർക്ക് മുന്നിലെ ഭക്ഷണം ഇരുന്ന് തണുക്കുകയായിരിക്കും. ഞങ്ങൾ വിളമ്പുന്നത് വളരെ കട്ടി കുറഞ്ഞ നൂഡിൽസ് ആണ്. അതുകൊണ്ടുതന്നെ അത് വെട്ടെന്ന് തണുത്തുപോകുകയും യഥാർത്ഥ രുചി നഷ്ടപ്പെടുകയും ചെയ്യും", റെസ്റ്റോറന്റ് ഉടമ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates