യാത്രകളെ നെഞ്ചിലേറ്റി മലയാളികൾ: രാജ്യത്ത് ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നവരിൽ കേരളം ഒന്നാമത്

ദേശീയ ശരാശരിയേക്കാൾ ബഹുദൂരം മുന്നിൽ; തീർത്ഥാടനവും ചികിത്സാ യാത്രകളും പ്രധാനം
Kerala Ranks Top In Travel
Kerala Ranks Top In Travel
Updated on: 
1 min read

കൊച്ചി: യാത്രാപ്രേമം ജീവവായുവായി മാറ്റി മലയാളികൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നവരുടെ പട്ടികയിൽ ഒന്നാമതെത്തിയതായി കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ട്. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ ഏറ്റവും പുതിയ ഡൊമസ്റ്റിക് ടൂറിസം എക്സ്പെൻഡിച്ചർ സർവ്വേയിലാണ് (2025-26) കേരളം ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.

2025 ജൂലൈ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ രാജ്യവ്യാപകമായി നടത്തിയ സർവ്വേ പ്രകാരം, കേരളത്തിലെ 78.7 ശതമാനം വീടുകളിലെയും ആളുകൾ വിവിധ ആവശ്യങ്ങൾക്കായി സ്ഥിരമായി യാത്രകൾ നടത്തുന്നവരാണ്. ദേശീയ തലത്തിൽ ഇത് 58.2 ശതമാനം മാത്രമാണ്. ഗ്രാമീണ കേരളത്തിലാണ് യാത്രാശീലം ഏറ്റവും കൂടുതൽ പ്രകടമായത്. കേരളത്തിലെ ഗ്രാമീണ മേഖലകളിൽ 85.9 ശതമാനം വീടുകളിലും കഴിഞ്ഞ ഒരു മാസത്തിനിടെ ചുരുങ്ങിയത് ഒരു ഏകദിന യാത്രയെങ്കിലും നടത്തിയതായി സർവ്വേ വ്യക്തമാക്കുന്നു. ഇതിന്റെ ദേശീയ ശരാശരി 65 ശതമാനം മാത്രമാണ്. നഗരപ്രദേശങ്ങളിൽ 72.1 ശതമാനം കുടുംബങ്ങളും ഇത്തരത്തിൽ യാത്രകൾ നടത്തിയപ്പോൾ ദേശീയ തലത്തിൽ ഇത് 46.2 ശതമാനമായി ഒതുങ്ങി.

Kerala Ranks Top In Travel
ഹൈറേഞ്ചില്‍ മാത്രമല്ല, വീട്ടിലെ ചെടിച്ചട്ടിയിലും ഏലം വിളയും; ബാല്‍ക്കണിയിലും പരക്കും 'ഏലസുഗന്ധം'

കേവലം വിനോദസഞ്ചാരം മാത്രമല്ല മലയാളികളുടെ യാത്രകളെ നയിക്കുന്നത്. കുടുംബ സന്ദർശനങ്ങൾ, ചികിത്സ, ഷോപ്പിങ്, ബിസിനസ്സ്, തീർത്ഥാടനങ്ങൾ എന്നിവയെല്ലാം ഇതിൽ പ്രധാന പങ്കുവഹിക്കുന്നു. ദേശീയതലത്തിൽ നടന്ന രാത്രിയാത്രകളിൽ 47.7 ശതമാനവും തീർത്ഥാടനങ്ങളും മതപരമായ ചടങ്ങുകളുമായിരുന്നു. ദീർഘദൂര യാത്രകൾക്ക് ട്രെയിനുകളെയും ഹ്രസ്വദൂര യാത്രകൾക്ക് ബസുകളെയും ആശ്രയിക്കുന്നതാണ് മലയാളികളുടെ ശീലം. രാത്രിയാത്രകളിൽ 90 ശതമാനത്തിലധികം പേരും ഹോട്ടലുകൾക്ക് പകരം ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമാണ് താമസിക്കാൻ മുൻഗണന നൽകിയത്.

Kerala Ranks Top In Travel
പഴത്തൊലി കളയല്ലേ...; ചെടികള്‍ തഴച്ചുവളരാന്‍ ഇത് സൂപ്പര്‍ ജൈവവളം

യാത്രാ ചെലവുകളുടെ കണക്കിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ആരോഗ്യ-ചികിത്സാ സംബന്ധമായ യാത്രകളാണ്. ഒരു രാത്രി തങ്ങുന്ന മെഡിക്കൽ യാത്രയ്ക്ക് ശരാശരി 32,167 രൂപയാണ് രാജ്യത്ത് ചെലവ് വരുന്നത്. ഷോപ്പിങ് ആവശ്യങ്ങൾക്കായുള്ള യാത്രകൾക്ക് ശരാശരി 18,981 രൂപ ചെലവഴിക്കുന്നു. ഏകദിന ഷോപ്പിങ് യാത്രകൾക്ക് നഗരങ്ങളിൽ ശരാശരി 2,631 രൂപയും ഗ്രാമങ്ങളിൽ 1,795 രൂപയും ചെലവാകുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. വേൾഡ് ട്രാവൽ & ടൂറിസം കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ടൂറിസം വരുമാനത്തിന്റെ 86 ശതമാനവും (17,653.7 ബില്യൺ രൂപ) ആഭ്യന്തര വിനോദസഞ്ചാരികളിൽ നിന്നാണ് ലഭിക്കുന്നത്.

സാധാരണ കാഴ്ചകൾ കണ്ടുമടങ്ങുന്ന പരമ്പരാഗത ടൂറിസത്തിൽ നിന്ന് വ്യത്യസ്തമായി ആഴത്തിലുള്ള യാത്രാനുഭവങ്ങൾ തേടുന്ന രീതിയിലേക്ക് കേരളത്തിന്റെ വിനോദസഞ്ചാര വിപണി മാറിക്കഴിഞ്ഞതായി വിപണി നിരീക്ഷകർ പറയുന്നു. സോഷ്യൽ മീഡിയയുടെ ശക്തമായ സ്വാധീനം അധികമാരും അറിയാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നുണ്ട്. മുതിർന്ന പൗരന്മാർ ആത്മീയ-തീർത്ഥാടന യാത്രകളെ വിനോദവുമായി സംയോജിപ്പിക്കുമ്പോൾ, യുവാക്കൾ സാഹസികതയ്ക്കും ഓഫ്‌ബീറ്റ് കേന്ദ്രങ്ങൾക്കും തനത് സംസ്കാരങ്ങൾക്കുമൊപ്പമാണ് സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നത്.

Summary

Households in state have biggest appetite for travel in the country

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com