

വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി, ലോകത്തില്‍ 2026ല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും. ലണ്ടന്‍ ആസ്ഥാനമായുള്ള ട്രാവല്‍ പബ്ലിഷര്‍ റഫ് ഗൈഡ്‌സിന്റെ ഏറ്റവും പുതിയ വാര്‍ഷിക യാത്രാ റിപ്പോര്‍ട്ടിലാണ് കേരളവും തിളങ്ങുന്നത്. 26 സ്ഥലങ്ങളെ അടയാളപ്പെടുത്തിയിരിക്കുന്ന പട്ടികയില്‍ പതിനാറാം സ്ഥാനത്താണ് കേരളം.
മാരാകേഷ് (മൊറോക്കോ), ഗ്രീസ്, ബാലി (ഇന്തോനേഷ്യ), ടോക്കിയോ (ജപ്പാന്‍), റോം (ഇറ്റലി), ഇസ്താംബുള്‍ (തുര്‍ക്കി), സിസിലി (ഇറ്റലി), ലിസ്ബണ്‍ (പോര്‍ച്ചുഗല്‍), ഹനോയ് (വിയറ്റ്‌നാം), ബാങ്കോക്ക് (തായ്ലന്‍ഡ്), പാരീസ് (ഫ്രാന്‍സ്), ടെനറിഫ് (സ്പെയിന്‍), അമാല്‍ഫി കോസ്റ്റ് (ഇറ്റലി), റിയോ ഡി ജനീറോ (ബ്രസീല്‍), ബുഡാപെസ്റ്റ് (ഹംഗറി), കേരളം, ഡാല്‍മേഷ്യന്‍ കോസ്റ്റും ഡുബ്രോവ്നിക്ക് (ക്രൊയേഷ്യ), ക്രൂഗര്‍ നാഷണല്‍ പാര്‍ക്ക് (ദക്ഷിണാഫ്രിക്ക), യുക്കാറ്റന്‍ (മെക്സിക്കോ), സെവില്ലെ (സ്പെയിന്‍), നമീബിയ, ദി ഹൈലാന്‍ഡ്സ് (സ്‌കോട്ട്ലന്‍ഡ്), പ്രൊവെന്‍സ് (ഫ്രാന്‍സ്), പന്തനാല്‍ (ബ്രസീല്‍), ചിയാങ് മായ് (തായ്ലന്‍ഡ്), പല്‍വാന്‍ (ഫിലിപ്പീന്‍സ്) എന്നിവയാണ് പട്ടികയിലെ ഇടങ്ങള്‍.
ജലപാതകളില്‍ നിന്ന് മല നിരകളിലേക്കുള്ള എളുപ്പത്തിലുള്ള യാത, 2026-ല്‍ യാത്ര ചെയ്യാന്‍ ഏറ്റവും നല്ല സ്ഥലങ്ങളില്‍ ഒന്നായി കേരളത്തെ തെരഞ്ഞെടുക്കാന്‍ റഫ് ഗൈഡ്‌സ് ചൂണ്ടിക്കാട്ടുന്ന കാരണം ഇങ്ങനെയാണ് വിശദീകരിക്കുന്നത്. തേയിലത്തോട്ടങ്ങള്‍, സുഗന്ധവ്യഞ്ജന ഉദ്യാനങ്ങള്‍, ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവയും പ്രത്യേകതയായി അടയാളപ്പെടുത്തുന്നുണ്ട്.
ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് യാത്രയ്ക്ക് അനുയോജ്യമായ കാലം.ഏപ്രില്‍, മെയ് മാസങ്ങളില്‍ ചൂട് കൂടും, പക്ഷേ ക്ഷേത്രോത്സവങ്ങള്‍ ഇക്കാലത്ത് അനുഭവിച്ചറിയാന്‍ സാധിക്കും. യാത്രികന്റെ താത്പര്യമാണ് കേരളം കാണാന്‍ തെരഞ്ഞെടുക്കേണ്ട സമയത്തെ ആശ്രയിക്കുന്നത് എന്നും റിപ്പോര്‍ട്ട് പറയുന്നു. ഓണാഘോഷം, ആലപ്പുഴയിലെ ബോട്ടിങ്ങ്, പറമ്പിക്കുളം ടൈഗര്‍ റിസര്‍വിലെ യാത്ര, മലബാറിലെ കളരിപ്പയറ്റ്, തെയ്യം, ഫോര്‍ട്ട് കൊച്ചി, ചീന വലകള്‍ എന്നിവയും സീഫുഡ് ഉള്‍പ്പെടെയുള്ള ഭക്ഷ്യ വൈവധ്യങ്ങളും കേരളത്തിന്റെ പ്രത്യേകതയമാണെന്നും റഫ് ഗൈഡ്‌സ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates