കുട്ടികളുടെ കണ്ണുവെട്ടിച്ച് മധുരപലഹാരങ്ങൾ മാറ്റിവയ്ക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരാണ് രക്ഷിതാക്കൾ. കൈയെത്താത്ത ഉയരത്തിൽ വച്ചാണ് പലപ്പോഴും ഇക്കാര്യത്തിൽ പരിഹാരം കാണുന്നത്. എന്നാലിപ്പോൾ ഉയരമൊന്നും ഒരു പ്രശ്‌നമല്ലെന്ന് കാണിച്ച് ഫ്രിഡ്ജിന് മുകളിൽ സൂക്ഷിച്ചിരുന്ന ബിസ്‌ക്കറ്റ് കവർ കൈക്കലാക്കിയ കുട്ടിക്കുറുമ്പിയുടെ വിഡിയോയാണ് വൈറലാകുന്നത്.
ടിക്ക് ടോക്കിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടതെങ്കിലും ഇപ്പോൾ ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയയിലെല്ലാം സംഗതി വൈറലാണ്. 22സെക്കൻഡുള്ള വിഡിയോ ഇതിനോടകം നിരവധിപ്പേർ കണ്ടുകഴിഞ്ഞു. ബിസ്‌ക്കറ്റ് കവർ ഫ്രിഡ്ജിന് മുകളിലെ സ്ലാബിൽ ഉണ്ടെന്നറിഞ്ഞ് ഒട്ടും പേടിയില്ലാതെയാണ് കുട്ടി ഇതിലേക്ക് വലിഞ്ഞുകയറിയത്. നിഷ്പ്രയാസം ഫ്രിഡ്ജിന് മുകളിലെത്തി പാക്കറ്റ് കൈക്കലാക്കി ഒറ്റ ഇറക്കത്തിന് താഴെയുമെത്തി.
വിഡിയോ കണ്ട് കൗതുകത്തോടെയാണ് പലരും ഈ സംഭവത്തോട് പ്രതികരിച്ചത്. എന്നാൽ ചിലരെങ്കിലും ഇത്തരം പ്രവർത്തിയിൽ ഒളിഞ്ഞിരിക്കുന്ന അപകടവും ചൂണ്ടിക്കാട്ടുന്നുണ്ട്. അൽപമൊന്ന് പിഴച്ചിരുന്നെങ്കിൽ സംഭവിച്ചേക്കാമായിരുന്ന ദുരന്തത്തെക്കുറിച്ചാണ് ഇവർ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates