

പഴമയിലും പ്രതാപത്തോടെ തലയുയർത്തി നിൽക്കുന്ന ഒരു പള്ളിയുണ്ട് കാസർകോട്. 1400 വർഷത്തിലധികം പഴക്കമുള്ള തളങ്കര മാലിക് ദിനാർ പള്ളി. കാലത്തെ വെല്ലുന്ന വാസ്‌തുശിൽപ മികവ് കൺകുളിർക്കെ കാണാനും ചരിത്രവും വിശുദ്ധിയും തേടി സ്വദേശികളും വിദേശികളുമായി ഇന്നും നിരവധി പേരാണ് ഇവിടെയത്തുന്നത്. കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അടുത്താണ് മാലിക് ദിനാർ പള്ളി.
എ.ഡി. 600 ൽ പണിത മാലിക് ദിനാർ പള്ളി കേരളത്തിൽ ഇസ്‌ലാം മതം സ്ഥാപിതമായതിൻ്റെ അടയാളങ്ങളിലൊന്നാണ്. കറുത്തമര കാതലിൽ മനോഹരമായി കൊത്തിയുണ്ടാക്കിയ കൊച്ചുപുഷ്‌പങ്ങളും വള്ളികളും ഇലകളുമെല്ലാം പഴയകാല വാസ്‌തു ശിൽപ മികവാണ് തെളിയിക്കുന്നത്. അകത്തേക്കും പുറത്തേക്കും പോകാൻ ഒട്ടേറെ വാതിലുകളുണ്ട്.
മാലിക് ഇബ്‌നു ദീനാർ അന്ത്യവിശ്രമം കൊള്ളുന്ന മക്ബറയും സംഘം വന്ന് ഇരുന്ന സ്ഥലവും, കൂടാതെ മരത്തിൽ തീർത്ത വാതിലുകളും ജനലുകളും പ്രസംഗപീഠവും പഴയകാല വാസ്‌തു സൗന്ദര്യത്തിന്‍റെ അടയാളങ്ങളാണ്.
അറേബ്യയിൽ നിന്ന് കപ്പൽ കയറിവന്ന മാലിക് ഇബ്‌നു ദീനാറും സംഘവും കേരളത്തിലും ദക്ഷിണ കർണാടകയിലുമായി പത്ത് പള്ളികൾ പണിതുയർത്തി. അതിൽ ഒന്നാണ് കാസർകോട് സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ഇസ്‌ലാം സ്ഥാപിക്കുന്നതിനും വ്യാപിക്കുന്നതിനും മാലിക് ഇബ്‌നു ദീനാറും സംഘവും വലിയ പങ്കുവഹിച്ചതായി ചരിത്രരേഖകളിൽ കാണാം.
കേരളത്തിൻ്റെ ഇസ്ലാമിക ചരിത്രത്തിൻ്റെ ഭാഗമായി ഇന്നും മാലിക് ദിനാർ പള്ളി തലയുയർത്തി നിൽക്കുന്നു. 1424 വർഷം മുമ്പ് തളങ്കരയിൽ പായ്ക്കപ്പിലെത്തിയ മാലിക് ദീനാറിനെയും സംഘത്തേയും നാട്ടുകാർ സ്വീകരിച്ചു. വിജനമായി കിടന്നിരുന്ന തീരത്ത് അവർ ഒരു ഓലമേഞ്ഞ പള്ളി സ്ഥാപിച്ചു. പുതിയൊരു ചരിത്രത്തിന്റെ തുടക്കമാരംഭിക്കുന്നത് അവിടെ നിന്നാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പിന്നീട് ഇത് മാലിക് ദീനാർ പള്ളി എന്നറിയപ്പെട്ടു. തളങ്കരയിൽ വച്ചുതന്നെ അദ്ദേഹം മരണപ്പെട്ടെന്നും പള്ളിയോടു ചേർന്നുള്ള ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്നതായും വിശ്വസിക്കപ്പെടുന്നു. മാലിക് ദിനാര്‍ കാസറഗോഡ് വന്നതിന്റെ ഓര്‍മ്മ പുതുക്കുന്ന ഉറൂസാണ് ഇവിടത്തെ ഏറ്റവും വലിയ ആഘോഷം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates